---
title: "ഇരട്ട സഹോദരന്മാരില്‍ നിന്നും അശ്ലീല സന്ദേശങ്ങളും ഭീഷണിയും; മൂന്ന് വര്‍ഷമായി തുടരുന്ന അവഹേളനം - വെളിപ്പെടുത്തി രവീണ രവി"
english_title: "raveena ravi reveals twin brothers have been harrassing her for last three years"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340335/raveena-ravi-reveals-twin-brothers-have-been-harrassing-her-for-last-three-years"
published_at: "2026-02-05T16:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69847459bd74c_raveena_ravi.jpg"
keywords: []
---

# ഇരട്ട സഹോദരന്മാരില്‍ നിന്നും അശ്ലീല സന്ദേശങ്ങളും ഭീഷണിയും; മൂന്ന് വര്‍ഷമായി തുടരുന്ന അവഹേളനം - വെളിപ്പെടുത്തി രവീണ രവി

> **Lead Summary:** വര്‍ഷങ്ങളായി തന്നേയും കുടുംബത്തേയും അധിക്ഷേപിക്കുന്ന ഇരട്ട സഹോദരന്മാര്‍ക്കെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീണ രവി. ശബരീഷ് എന്ന വ്യക്തിയും അയാളുടെ സഹോദരനുമാണ് താരത്തേയും കുടുംബത്തേയും ഏറെനാളായി പിന്തുടര്‍ന്ന് അപമാനിക്കുന്നത്.

## Article Content

വര്‍ഷങ്ങളായി തന്നേയും കുടുംബത്തേയും അധിക്ഷേപിക്കുന്ന ഇരട്ട സഹോദരന്മാര്‍ക്കെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീണ രവി. ശബരീഷ് എന്ന വ്യക്തിയും അയാളുടെ സഹോദരനുമാണ് താരത്തേയും കുടുംബത്തേയും ഏറെനാളായി പിന്തുടര്‍ന്ന് അപമാനിക്കുന്നത്.

തന്റെ പോസ്റ്റുകള്‍ക്ക് താഴെ ഇയാളും സഹോദരനും പങ്കുവച്ച കമന്റുകളും മെസേജുകളും പങ്കുവച്ചു കൊണ്ടായിരുന്നു രവീണയുടെ പ്രതികരണം. തങ്ങള്‍ നേരത്തെ കണ്ടിട്ടുണ്ടെന്നും, കല്യാണം ഉറപ്പിച്ചതാണെന്നും കഥയുണ്ടാക്കിയാണ് കമന്റുകളിടുന്നതെന്നും രവീണ പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്:

എന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും എന്നെ തന്നേയും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങളെ അപമാനിക്കുന്നൊരു സ്‌റ്റോക്കറില്‍ നിന്നും സംരക്ഷിക്കാനാണ് ഇത് പങ്കുവെക്കുന്നത്. പൊലീസിന് നല്‍കിയ പരാതികളും മുന്നറിയിപ്പുകളുമെല്ലാം ഇത് അവസാനിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. നിര്‍ഭാഗ്യവശാല്‍, ശബരീഷ് എന്ന വ്യക്തിയും അയാളുടെ ഇരട്ടസഹോദരനും എന്നേയും എന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും തുടര്‍ച്ചയായി അപമാനിക്കുകയാണ്.

മെസേജുകളിലൂടേയും കമന്റുകളിലൂടേയും വൃത്തികെട്ട ഭാഷയിലൂടെ എന്നേയും എന്നോട് അടുപ്പമുള്ളവരേയും ടാര്‍ജറ്റ് ചെയ്യുകയാണ്. ഞാന്‍ കാരണം ഇങ്ങനൊരു അവസ്ഥ നേരിടേണ്ടി വന്ന എന്‍റെ സുഹൃത്തുക്കളോടും കുടുംബത്തോടും മാപ്പ് പറയുന്നു. നിയമത്തിന്റെ വഴി ഞങ്ങള്‍ ശ്രമിച്ചു നോക്കിയതാണ്. പക്ഷെ അപമാനിക്കുന്നത് നിര്‍ത്തിയിട്ടില്ല.

അയാള്‍ ഒന്നിലധികം അക്കൗണ്ടുകളും മാര്‍ഗങ്ങളും ഉപയോഗിച്ചാണ് എന്നേയും മറ്റ് പല നടിമാരേയും അപമാനിക്കുന്നത്. നേരത്തെ കണ്ടിട്ടുണ്ടെന്നും, കല്യാണം ഉറപ്പിച്ചെന്നും വ്യാജകഥകളുണ്ടാക്കിയാണ് അപമാനിക്കുന്നത്.

**ഇത് പബ്ലിക്കലി അഡ്രസ് ചെയ്യാനുള്ള സമയമായി.**

ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്.

1. ഈ അക്കൗണ്ട് ബ്ലോക്ക് ചെയ്യുക, റിപ്പോര്‍ട്ട് ചെയ്യുക.

2. ഇയാളില്‍ നിന്നോ ഇയാളുടെ സഹോദരനില്‍ നിന്നോ മെസേജ് വന്നാല്‍ സൂക്ഷിക്കുക.

3. അവരുടെ മെസേജുകളോടും കമന്റുകളോടും പ്രതികരിക്കാതിരിക്കുക.

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരമെന്നാണ് ചെന്നൈയെക്കുറിച്ച് പറയുന്നത്. ഇതുപോലുള്ള വൃത്തികെട്ടവര്‍ക്കെതിരെ അധികാരികള്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സിറ്റി എല്ലാവര്‍ക്കും സുരക്ഷിതമാണെന്ന് തെളിയിക്കുക. [**https://www.instagram.com/p/DUXasiijBDc/?igsh=azVwOTJzOTZnczd0**](https://www.instagram.com/p/DUXasiijBDc/?igsh=azVwOTJzOTZnczd0)

### Related Links & Sources
- [Original Story Source](https://moviemax.in/news/340335/raveena-ravi-reveals-twin-brothers-have-been-harrassing-her-for-last-three-years)