'എന്റെ പ്രൊഫഷൻ ഇതല്ല, ആരുടെയും പൈസ എനിക്ക് വേണ്ട'; കസ്റ്റമറുടെ മോശം പെരുമാറ്റത്തിനെതിരെ മറുപടിയുമായി ബീന ആന്റണി

'എന്റെ പ്രൊഫഷൻ ഇതല്ല, ആരുടെയും പൈസ എനിക്ക് വേണ്ട'; കസ്റ്റമറുടെ മോശം പെരുമാറ്റത്തിനെതിരെ മറുപടിയുമായി ബീന ആന്റണി
Feb 5, 2026 04:58 PM | By Anusree vc

(https://moviemax.in/) മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അഭിനയരംഗത്ത് സജീവമായ ബീന ആന്റണി. ഭർത്താവും നടനുമായ മനോജ് കുമാറും പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതനാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

അഭിനയത്തിന് പുറമെ സ്വന്തമായി ഒരു ഓൺലൈൻ വസ്ത്ര വ്യാപാര ബ്രാൻഡും ബീന ആന്റണി നടത്തുന്നുണ്ട്. എന്നാൽ തന്റെ ബിസിനസ് സംരംഭത്തിനിടയിൽ ഉണ്ടായ കയ്പ്പേറിയ ഒരു അനുഭവം പങ്കുവെച്ചാണ് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഒരു മെസേജിന് മറുപടി നൽകാൻ ഒരു ദിവസം വൈകിയതിന്റെ പേരിൽ ഒരു കസ്റ്റമർ തന്റെ വീട്ടുകാരെ വരെ അധിക്ഷേപിച്ചുവെന്ന് താരം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തി. ഓൺലൈൻ ബിസിനസ്സ് രംഗത്തെ ഇത്തരം മോശം പ്രവണതകൾക്കെതിരെ പ്രതികരിച്ചുകൊണ്ടാണ് താരം ഈ അനുഭവം ആരാധകരുമായി പങ്കുവെച്ചത്.

'രണ്ടു ഡ്രസ്സാണ് അവര്‍ ഓര്‍ഡര്‍ ചെയ്തത്. വലിപ്പം കൂടുതലാണെന്ന് അറിയിച്ചപ്പോൾ അത് തിരിച്ചയയ്ക്കാൻ പറയുകയും പകരം അവര്‍ക്ക് അതിലും ചെറിയ സൈസ് ഉള്ളത് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഞാൻ ഷൂട്ടിംഗിനും പോയി. ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഫോൺ എടുത്തിരുന്നില്ല. ഷൂട്ടിംഗ് കഴിഞ്ഞ് ബിസിനസ് അപ്ഡേഷനായി ഫോൺ എടുത്തപ്പോൾ ഞാൻ ഞെട്ടിപ്പോയി. അത്രമാത്രം മെസേജുകളാണ് ആ കസ്റ്റമർ അയച്ചിരുന്നത്. ഞാൻ അവരെ പറ്റിച്ചു എന്നൊക്കെയാണ് പറയുന്നത്.

നിങ്ങള്‍ പറ്റിച്ചു ജീവിക്കുന്ന സ്ത്രീയാണെന്നും തന്റെ കാശ് തിരിച്ചു തന്നില്ലെന്നും പണ്ട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണു സഹോദരിമാരെ കെട്ടിച്ചു വിട്ടതെന്നു വായിച്ചിട്ടുണ്ടെന്നും ഇങ്ങനെയാണോ നിങ്ങള്‍ കാശുണ്ടാക്കി കൊടുത്തതെന്നും വരെ അവർ ചോദിച്ചു. അപ്പോൾ തന്നെ അവർ അയച്ച മുഴുൻ പൈസയും കൊറിയർ ചാർജും ഞാൻ തിരിച്ചയച്ചു. മറുപടി ലഭിക്കാൻ ഒരു ദിവസം വൈകിയതിനാണ് അവർ ഇതെല്ലാം പറഞ്ഞത്. ഈ മെസേജുകള്‍ വായിച്ച് ഞാന്‍ അന്തം വിട്ടുപോയി. അവര്‍ ഭയങ്കര കോടീശ്വരിയാണെന്നും നിങ്ങളെപ്പോലെ ദരിദ്രവാസി അല്ലെന്നും പറയുന്നുണ്ട്. എന്റെ കസ്റ്റമേഴ്‌സിനോട് പറയാനുള്ളത് ഇതാണ്. എന്റെ ശരിക്കുള്ള പ്രൊഫഷന്‍ അഭിനയം ആണ്. ഒരുപാട് കാര്യങ്ങള്‍ക്കിടയില്‍ ചെറിയ രീതിയിലാണ് ഈ ബിസിനസ് നടത്തുന്നത്. ഒരിക്കലും നിങ്ങളെ ആരെയും പറ്റിക്കില്ല. ഞാനെവിടെയും ഒളിച്ചോടി പോകുകയുമില്ല. എന്തു പ്രശ്‌നം വന്നാലും പരിഹരിക്കും. ഒരു രൂപ പോലും ആരുടെയും എടുക്കാൻ നില്‍ക്കില്ല. വലിയ ആഡംബരത്തിലല്ല ജീവിക്കുന്നതെങ്കിലും ആരെയും പറ്റിച്ചല്ല ഇതുവരെ വന്നിരിക്കുന്നത്. '', ബീന ആന്റണി വീഡിയോയിൽ പറഞ്ഞു.

Content Highlight: 'This is not my profession, I don't want anyone's money'; Actor responds to customer's bad behavior

Next TV

Related Stories
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം  'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

Jun 27, 2026 11:44 AM

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ലിസ്റ്റിൻ സ്റ്റീഫൻ, ബിജുമേനോൻ , അവറാച്ചൻ ആൻഡ് സൺസ്, സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ്...

Read More >>
Top Stories










News Roundup






GCC News