ജയിൽ തടവുകാരുടെ വേതന വർധന; സർക്കാർ നടപടി നയപരമെന്ന് ഹൈക്കോടതി, പൊതുതാത്പര്യ ഹരജി തള്ളി

ജയിൽ തടവുകാരുടെ വേതന വർധന; സർക്കാർ നടപടി നയപരമെന്ന് ഹൈക്കോടതി, പൊതുതാത്പര്യ ഹരജി തള്ളി
Feb 5, 2026 04:52 PM | By Roshni Kunhikrishnan

കൊച്ചി:( www.truevisionnews.com)ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ച സർക്കാർ നടപടിക്കെതിരായ പൊതുതാൽപര്യ ഹരജി ഹൈക്കോടതി തള്ളി. വേതന വർധനവ് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിൽ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജയിൽ എന്നത് ശിക്ഷ അനുഭവിക്കാനുള്ള ഇടമാണെന്നും അതൊരു തൊഴിലിടമല്ലെന്നുമായിരുന്നു ഹരജിയിലെ പ്രധാന വാദം.

തടവുകാർക്ക് ഉയർന്ന കൂലി നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ സർക്കാർ തീരുമാനം റദ്ദാക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ ഹരജിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

പുതുക്കിയ നിരക്ക് പ്രകാരം സ്കിൽഡ് ജോലിക്ക് 620 രൂപയും സെമി സ്കിൽഡിന് 560 രൂപയും അൺ സ്കിൽഡിന് 530 രൂപയുമാണ് ലഭിക്കുക. ഇത് വെറുമൊരു സാമ്പത്തിക വിഷയം മാത്രമല്ലെന്നും അന്തേവാസികളുടെ അന്തസ്സും പുനരധിവാസവും ഉറപ്പാക്കുന്ന നടപടിയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Wage increase for prison inmates

Next TV

Related Stories
നിയമസഭ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് കെ സുധാകരൻ;'പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കും'

Feb 5, 2026 06:46 PM

നിയമസഭ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് കെ സുധാകരൻ;'പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കും'

നിയമസഭ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് കെ സുധാകരൻ, പാര്‍ട്ടി പറഞ്ഞാൽ...

Read More >>
ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ വിലക്കിയ സംഭവം; കേസെടുത്ത് വനിതാ കമ്മീഷൻ

Feb 5, 2026 06:28 PM

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ വിലക്കിയ സംഭവം; കേസെടുത്ത് വനിതാ കമ്മീഷൻ

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ വിലക്കിയ സംഭവം, കേസെടുത്ത് വനിതാ...

Read More >>
കഞ്ചാവ് കേസിൽ ഡോക്ടർ അറസ്റ്റിൽ; പിടിയിലായത് ഉക്രൈനില്‍ നിന്ന് എംബിബിഎസ് നേടിയ ആള്‍

Feb 5, 2026 05:59 PM

കഞ്ചാവ് കേസിൽ ഡോക്ടർ അറസ്റ്റിൽ; പിടിയിലായത് ഉക്രൈനില്‍ നിന്ന് എംബിബിഎസ് നേടിയ ആള്‍

കഞ്ചാവ് കേസിൽ ഡോക്ടർ അറസ്റ്റിൽ; പിടിയിലായത് ഉക്രൈനില്‍ നിന്ന് എംബിബിഎസ് നേടിയ...

Read More >>
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്; ഫെബ്രുവരി 21ന് പണിമുടക്കും

Feb 5, 2026 05:29 PM

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്; ഫെബ്രുവരി 21ന് പണിമുടക്കും

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്; ഫെബ്രുവരി 21ന്...

Read More >>
Top Stories