( https://moviemax.in/) മിനിസ്‌ക്രീൻ താരം പാർവതി വിജയിന്റെയും ക്യാമറാമാൻ അരുൺ രാവണിന്റെയും വിവാഹമോചന വാർത്തകൾ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. തന്റെ യൂട്യൂബ് ചാനലിലൂടെ പാർവതി തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പ്രേക്ഷകരെ അറിയിച്ചത്. ഇതിന് പിന്നാലെ, സീരിയൽ നടി സായ് ലക്ഷ്മിയുമായി അരുൺ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളും വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
അരുണും പാർവതിയും വിവാഹമോചിതരായതിന് പിന്നിൽ സായ് ലക്ഷ്മിയാണെന്ന തരത്തിൽ ശക്തമായ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ നിഷേധിച്ച് സായ് ലക്ഷ്മി തന്നെ നേരിട്ട് രംഗത്തെത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അരുണിന്റെയും പാർവതിയുടെയും വേർപിരിയലിന് താനല്ല കാരണമെന്നും തന്റെ പേര് ഈ വിഷയത്തിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും താരം തുറന്നുപറഞ്ഞു.
അരുണും താനും ഇപ്പോൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നും എന്നാൽ വിവാഹം എന്നായിരിക്കും എന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ലെന്നും സായ് ലക്ഷ്മി അടുത്തിടെ അറിയിച്ചിരുന്നു. അരുണുമൊന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും താരം നിരന്തരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട്. അവന്‍ ഉപേക്ഷിച്ചു പോകും എന്ന് പറഞ്ഞവര്‍ക്ക് വേണ്ടിയാണ് സായി ലക്ഷ്മി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സ്‌നേഹത്തോടെയും വാത്സല്യത്തോടെയും അരുണ്‍ സായ് ലക്ഷ്മിക്ക് ഭക്ഷണം വാരിക്കൊടുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ''ഒരു ദിവസം അവന്‍ നിന്നെ ഉപേക്ഷിക്കുമെന്നാണ് എല്ലാവരും എന്നോട് പറയുന്നത്. എന്നാല്‍...''. എന്ന ക്യാപ്ഷനോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് സായ് ലക്ഷ്മി പങ്കുവെച്ച പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
'I didn't break that relationship, one day he will leave you'; Sai Lakshmi slams allegations; New video goes viral
































