(https://moviemax.in/)കുടുംബപ്രേക്ഷകരുടെ പ്രിയതാരങ്ങളും യഥാർത്ഥ ജീവിതത്തിലെ ദമ്പതികളുമായ ബിന്നി സെബാസ്റ്റ്യനും നൂബിൻ ജോണിയും ആദ്യമായി സിനിമയിൽ നായികാനായകന്മാരായി ഒന്നിക്കുന്നു. 'രാശി' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത പരസ്യകലാ സംവിധായകനും അവാർഡ് ജേതാവായ ഷോർട്ട് ഫിലിം മേക്കറുമായ ബിനു സി. ബെന്നിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് 'രാശി' ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം നിഗൂഢതകൾ നിറഞ്ഞുനിൽക്കുന്ന ഈ ചിത്രം ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത കാര്യങ്ങളും തുടർന്നുള്ള അന്വേഷണങ്ങളുമാണ് പ്രമേയമാക്കുന്നത്. സന്ധ്യ നായരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു.
മലയാളത്തിലെ സൂപ്പർഹിറ്റ് സീരിയലായ 'ഗീതാഗോവിന്ദ'ത്തിലൂടെയും മമ്മൂട്ടി ചിത്രം 'തോപ്പിൽ ജോപ്പനി'ലൂടെയും പ്രേക്ഷകമനം കവർന്ന താരമാണ് ബിന്നി. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ സാന്നിധ്യമായും ബിന്നി ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിർമ്മാണം ഷോജി സെബാസ്റ്റ്യൻ, ജോഷി കൃഷ്ണ (പോപ്പ് മീഡിയ) ,ഛായാഗ്രഹണം: ജിബിൻ എൻ. വി,
സംഗീതം സെട്രിസ് ,എഡിറ്റിംഗ്: ശ്രീകാന്ത് സജീവ്,ഗാനരചന: സെയ്മി ജോഗി,പി.ആർ.ഒ: പി.ആർ. സുമേരൻ
Binny-Nubin couple's first film is in the works

































