കൊച്ചി:( https://moviemax.in/) ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു മൊഴിയെടുത്തത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വെച്ചാണ് താൻ പരിചയപ്പെട്ടതെന്നും അവിടെ നിന്നാണ് ബന്ധം ആരംഭിച്ചതെന്നും ജയറാം അന്വേഷണസംഘത്തിന് മൊഴി നൽകിയതായാണ് സൂചന.
ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും പലതവണ വീട്ടില്‍ പൂജകള്‍ ചെയ്തിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കി.
സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ല, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കിയതായാണ് വിവരം. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്‌തേക്കും.
SIT questions actor Jayaram
































