ചിരിപ്പിക്കാൻ 'ആശാൻ' വരുന്നു! ഇന്ദ്രൻസും ജോമോൻ ജ്യോതിറും ഒന്നിക്കുന്ന ചിരിവിരുന്ന്; റിലീസ് തീയതി പ്രഖ്യാപിച്ചു

 ചിരിപ്പിക്കാൻ 'ആശാൻ' വരുന്നു! ഇന്ദ്രൻസും ജോമോൻ ജ്യോതിറും ഒന്നിക്കുന്ന ചിരിവിരുന്ന്; റിലീസ് തീയതി പ്രഖ്യാപിച്ചു
Jan 30, 2026 10:36 AM | By Anusree vc

( https://moviemax.in/) 'ഗപ്പി', 'അമ്പിളി' എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "ആശാൻ" റിലീസിനൊരുങ്ങുന്നു. 2026 ഫെബ്രുവരി 5-ന് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ അത്ഭുതപ്പെടുത്തുന്ന ഇന്ദ്രൻസും, സോഷ്യൽ മീഡിയയിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ ജോമോൻ ജ്യോതിറും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗപ്പി സിനിമാസുമായി ചേർന്ന് ദുൽഖറിൻ്റെ വേഫെറർ ഫിലിംസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതം, 550-ലധികം സിനിമകൾ; മലയാളികളുടെ പ്രിയങ്കരനായ ഇന്ദ്രൻസ് ആദ്യമായി ഒരു പൂർണ്ണരൂപത്തിലുള്ള കൊമേർഷ്യൽ ചിത്രത്തിൽ നായകനായി എത്തുന്നു എന്നതാണ് 'ആശാൻ' എന്ന സിനിമയെ സവിശേഷമാക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് സിനിമാലോകം ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഇതിൽ ഒരു ഗാനത്തിന് വേണ്ടി ഇന്ദ്രൻസ് തന്നെ ശബ്ദം നൽകിയിട്ടുണ്ട് എന്നതും ആരാധകർക്ക് ഇരട്ടി മധുരമേകുന്നു. സ്വാഭാവിക അഭിനയത്തിലൂടെ വിസ്മയിപ്പിക്കുന്ന ഇന്ദ്രൻസിന്റെ മറ്റൊരു കരിയർ ബെസ്റ്റ് പ്രകടനം തന്നെ ഈ സിനിമയിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും ആരാധകരും.

ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഇണ്ടൻസ്, ജോമോൻ ജ്യോതിർ എന്നിവർക്കൊപ്പം 100 ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ഇവർക്കൊപ്പം നടൻ ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകളും നേരത്തെ പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

'Aashan' is coming to make you laugh! A fun-filled comedy featuring Indrans and Jomon Jyothi; Release date announced

Next TV

Related Stories
'കളം നിറയാൻ ‘ഡർബി’ എത്തുന്നു; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

Jan 29, 2026 11:42 AM

'കളം നിറയാൻ ‘ഡർബി’ എത്തുന്നു; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ ...

Read More >>
Top Stories










News Roundup