(https://moviemax.in/)ബിബിൻ ജോർജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ശുക്രന്റെ’ ആവേശകരമായ ടീസർ പുറത്തിറങ്ങി. റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഉബൈനിയാണ്. ഷൈൻ ടോം ചാക്കോയും ചന്തുനാഥും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നുണ്ട്.
രണ്ട് അടുത്ത സുഹൃത്തുക്കൾ തങ്ങളുടെ ഒരു പൊതുവായ ലക്ഷ്യത്തിനായി നടത്തുന്ന രസകരമായ ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയത്തിനും തമാശയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് കഥ വികസിപ്പിച്ചിരിക്കുന്നത്. ആദ്യാ പ്രസാദാണ് ചിത്രത്തിലെ നായിക.
ജീസിനിമാസ്, എസ്.കെ.ജി. ഫിലിംസ്, നിൽ സിനിമാസ് എന്നീ ബാനറുകളിൽ ജീമോൻ ജോർജ്, ഷാജി കെ. ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കോട്ടയം നസീർ, ടിനി ടോം, അശോകൻ, അസീസ് നെടുമങ്ങാട്, മാലാ പാർവ്വതി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
തിരക്കഥ രാഹുൽ കല്യാണി, ഛായാഗ്രഹണം മെൽബിൻ കുരിശിങ്കൽ,സംഗീതം സ്റ്റിൽജു അർജുൻ,എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യൻ, ഗാനരചന വയലാർ ശരത്‍ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ,ആക്ഷൻ കലൈകിംഗ്സ്റ്റൺ, മാഫിയാ ശശി
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. ഉടൻ തന്നെ ചിത്രം തീയേറ്ററുകളിലെത്തും.
Shukran teaser released

































