( https://moviemax.in/) പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ രാജേഷ്. നടി പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ ഒക്കെയും അറിയാൻ ആരാധകർക്ക് വളരെയേറെ താല്പര്യമാണ് . എന്നാല്‍ അടുത്തിടെ ചെറുപ്പകാലത്ത് തനിക്കുണ്ടായ ഒരു ദുരനുഭവം ഐശ്വര്യ രാജേഷ് പങ്കുവെച്ചതാണ് ഇപ്പോള്‍ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത് .
''ഞാൻ വളരെ ചെറുപ്പമായിരുന്നു. എന്റെ സഹോദരനോടൊപ്പമാണ് ഞാൻ പോയത്. സഹോദരനെ ഫോട്ടോഗ്രാഫര്‍ പുറത്തിരുത്തി. എന്നെ അകത്തേയ്‍ക്ക് വിളിപ്പിച്ച് ലിംഗേറി ( lingerie) ധരിക്കാൻ തന്നു. എന്നിട്ട് പറഞ്ഞു എനിക്ക് നിന്റെ ശരീരം കാണണമെന്ന്''- ഐശ്വര്യ രാജേഷ് ദുരനുഭവം വെളിപ്പെടുത്തി.
ആ പ്രായത്തില്‍ ഇൻഡസ്‍ട്രി എങ്ങനെ വര്‍ക്ക് ചെയ്യുന്നുവെന്നതിനെ കുറിച്ച് നമുക്ക് അറിയില്ല. ഇവിടെ കാര്യങ്ങള്‍ അങ്ങനെയായിരിക്കുമെന്ന് കരുതി. പക്ഷേ എനിക്കെന്തോ അതില്‍ സംശയം തോന്നി.
ആ വസ്‍ത്രം ധരിക്കാൻ തനിക്ക് തന്റെ സഹോദരന്റെ അനുമതി വേണമെന്ന് പറഞ്ഞു. മുറിയില്‍ നിന്ന് പുറത്തുപോകേണ്ടിയും വന്നു. എത്ര പെണ്‍കുട്ടികളോട് അയാള്‍ ഇങ്ങനെ ഒരു കാര്യം ചെയ്‍തിട്ടുണ്ടാകും. ഈ സംഭവം ഒരിക്കലും താൻ തന്റെ സഹോദരനോട് പറഞ്ഞിട്ടില്ല എന്നും ഐശ്വര്യ രാജേഷ് വ്യക്തമാക്കി.
ഒരിക്കല്‍ ഒരു സംവിധായകൻ തന്നോട് അപമര്യാദയായി പെരുമാറിയ കാര്യവും ഐശ്വര്യ രാജേഷ് വെളിപ്പെടുത്തി. ഞാൻ കുറച്ച് മിനുട്ട് വൈകിയതേയുള്ളൂ. എന്നാല്‍ ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മുന്നില്‍ വെച്ച് എന്നെ വഴക്ക് പറഞ്ഞു. വഴക്ക് പറഞ്ഞത് ഒരു പ്രശ്‍നമല്ല. എന്നാല്‍ മറ്റ് നടിമാരോട് തന്നെ താരതമ്യം ചെയ്‍തു തുടങ്ങിയതാണ് പ്രശ്‍നം. ഞാൻ ഒരു മിസ്‍റ്റേക്ക് വരുത്തിയാല്‍ പോലും പൊതുമധ്യത്തില്‍ ഒരാളെ ശകരാരിക്കുന്നത് ശരിയാണോ എന്നും ചോദിക്കുന്നു ഐശ്വര്യ രാജേഷ്.
AishwaryaRaje shares her ordeal



























