( https://moviemax.in/) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നായികയാക്കി അതിവൈകാരികമായ പ്രണയരംഗങ്ങൾ ചിത്രീകരിച്ച ഹിന്ദി സീരിയലിനെതിരെ വ്യാപക വിമർശനം. 'റിം ജിം' എന്ന സീരിയലിലെ രംഗങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പതിനാറ് വയസ്സ് മാത്രം പ്രായമുള്ള നടി യഷിക ശർമയെ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിപ്പിച്ചതാണ് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത്. യഷികയ്‌ക്കൊപ്പം ഈ രംഗങ്ങളിൽ അഭിനയിച്ച നടൻ ഹിമാൻഷു അശ്വതിക്കെതിരെയും സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്.
പ്രായപൂർത്തിയാകാത്ത നായികയും മുതിർന്ന നടനും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിച്ചതിനെതിരെ സീരിയൽ അണിയറപ്രവർത്തകർക്ക് നേരെ വലിയ തോതിലുള്ള വിമർശനമാണ് ഉയരുന്നത്. പ്രൊഡക്ഷൻ ഹൗസ് രാജ്യത്തെ നിലവിലുള്ള നിയമങ്ങളോ ബ്രോഡ്കാസ്റ്റിങ് മാർഗനിർദേശങ്ങളോ പാലിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ബാലതാരങ്ങളെയും പ്രായപൂർത്തിയാകാത്ത നടീനടന്മാരെയും ഇത്തരം രംഗങ്ങളിൽ അഭിനയിപ്പിക്കുമ്പോൾ കർശനമായ നിയമവ്യവസ്ഥകളും മുൻകരുതലുകളും പാലിക്കണമെന്ന ആവശ്യവും ഇതോടെ ഉയർന്നു കഴിഞ്ഞു.
സീരിയലിന്റെ വിഡിയോ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇവർക്കെതിരെ വ്യാപകവിമർശനം ഉയർന്നത്. യഷിക നന്നായി അഭിനയിക്കുമെങ്കിലും പെൺകുട്ടിയുടെ പ്രായം പരിഗണിക്കണമെന്നും ഇത്തരംസീരിയലുകളിൽ പ്രായപൂർത്തിയാകത്തവരെ അഭിനയിപ്പിക്കരുതെന്നും ബാലവകാശ സംരക്ഷണ ഗ്രൂപ്പുകളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.
Protests against the serial are raging on social media































