( https://moviemax.in/) വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രേണു സുധി. താൻ ഇപ്പോഴും സുധിയുടെ ഭാര്യയാണെന്നും, മറ്റൊരാളെ വിവാഹം കഴിക്കുകയാണെങ്കിൽ മാത്രമേ പേരിനൊപ്പമുള്ള 'സുധി' എന്നത് മാറ്റുകയുള്ളൂവെന്നും അവർ വ്യക്തമാക്കി. ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ രേണു ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. രേണുവിന്റെ മറുപടി സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്.
‘‘മൂന്നാമത്തെ കല്യാണം എന്നാണ് ആളുകള്‍ പറയുന്നത്. അങ്ങനെയെങ്കിൽ അങ്ങനെ. ഇപ്പോഴും ഞാൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ ഭാര്യയാണ്. അസാധ്യ കലാകാരനും നല്ലൊരു ഭർത്താവും ആയിരുന്നു അദ്ദേഹം.
സുധി ചേട്ടന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ ഞാൻ ആണ്. ഇനി എപ്പോഴെങ്കിലും മറ്റൊരാളുടെ ഭാര്യ ആയാൽ ഞാൻ സുധി ചേട്ടന്റെ പേര് എന്റെ പേരിൽ നിന്ന് മാറ്റും. എന്റെ കഴുത്തിൽ മറ്റൊരാൾ താലിയോ മിന്നോ അല്ലെങ്കിൽ മെഹറോ ചാർത്തിയാൽ ഞാൻ പേര് മാറ്റും. അത് വരെ ആരൊക്കെ തലകുത്തി നിന്നാലും രേണു സുധി ആ പേര് മാറ്റില്ല’’, എന്ന് രേണു പറഞ്ഞു.
മുസ്‌ലിം യുവാവുമായി പ്രണയത്തിലാണെന്ന ചോദ്യത്തിന് രേണു ഇതിനു മുമ്പ് നല്‍കിയ മറുപടിയും ചർച്ചയായിരുന്നു. ‘‘ഗോസിപ്പുകളേല്ലേ, നോക്കാം, രണ്ട് വർഷം സമയം ഞാൻ തന്നിട്ടില്ലേ. ഇനി ഒന്നര വര്‍ഷം കൂടിയേ ഒള്ളൂ. തട്ടമിട്ട രേണുവിനെ കാണാൻ സാധിച്ചേക്കും. 80 അല്ലെങ്കിൽ 90 ശതമാനം കാണാൻ പറ്റിയേക്കൂം. പത്ത് ശതമാനം നമ്മുടെ കയ്യിലല്ല, നമ്മൾ തീരുമാനിക്കുന്നതു പോലെയല്ലല്ലോ ദൈവത്തിന്റെ കയ്യിൽ അല്ലേ കാര്യങ്ങൾ.’’–രേണുവിന്റെ വാക്കുകൾ.
Renu Sudhi opens up about love and marriage




























.jpeg)



