(https://moviemax.in/)അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഈ തനിനിറം’ റിലീസിനൊരുങ്ങുന്നു. ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹൻ നിർമ്മിക്കുന്ന ഈ ചിത്രം ഫെബ്രുവരി 13-ന് തീയേറ്ററുകളിലെത്തും. 'മഹാരാജാ ടാക്കീസ്', 'ലേഡീസ് ഒൺലി' എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് ഫിലിംസ് നിർമ്മിക്കുന്ന സിനിമയാണിത്.
ഇല്ലിക്കൽ ഹോളിഡേയ്സ് എന്ന റിസോർട്ടിലെ ഒരു ക്യാമ്പിൽ പങ്കെടുക്കാനെത്തിയ യുവാക്കൾക്കിടയിൽ ഒരു പെൺകുട്ടിക്ക് സംഭവിക്കുന്ന ദാരുണമായ അപകടവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. എസ്.ഐ ഫെലിക്സ് ലോപ്പസ് എന്ന കഥാപാത്രമായാണ് അനൂപ് മേനോൻ ഈ കേസന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഓരോ ഘട്ടത്തിലും വലിയ ദുരൂഹതകളുടെ ചുരുളഴിയുന്ന രീതിയിലാണ് കഥയുടെ പുരോഗതി.
രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നുണ്ട്. വാഗമൺ, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
തിരക്കഥ അംബികാ കണ്ണൻ ഭായ്,ഛായാഗ്രഹണം പ്രദീപ് നായർ,സംഗീതം ബിനോയ് രാജ് കുമാർ,ഗാനരചന അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു,എഡിറ്റിംഗ് അജു അജയ്നിർമ്മാണം എസ്. മോഹൻ
Investigative thriller ‘Ee Taniniram’ to release on February 13

































