കോഴിക്കോട്: ( www.truevisionnews.com )തിരുവമ്പാടി നിയോജക മണ്ഡലത്തിൽ കെ. മുരളീധരനെ സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മലയോര മണ്ണിലേക്ക് മുരളീധരനെ സ്വാഗതം ചെയ്തുകൊണ്ടാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലമായി നഷ്ടപ്പെട്ട തിരുവമ്പാടി മണ്ഡലം തിരിച്ചുപിടിക്കാൻ മതേതരത്വത്തിന്റെ കാവലാൾ തന്നെ വേണമെന്നാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം.
മുന്നണിക്കുള്ളിൽ തിരുവമ്പാടി മണ്ഡലം വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി നടക്കുന്നതിനിടയിലാണ് കെ. മുരളീധരന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിന് പിന്നില്‍ ആരാണെന്ന് എന്നത് വ്യക്തമല്ല.
അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ - തിരുവമ്പാടി സീറ്റുകള്‍ വെച്ചുമാറാന്‍ കോൺഗ്രസും മുസ്‍ലിം ലീഗും ആലോചിക്കുന്നുണ്ട്. തവനൂർ സീറ്റ് ലീഗിന് നല്കി തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാനാണ് ആലോചന.തദ്ദേശ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ യുഡിഎഫിന് മികച്ച വിജയമാണ് ഉണ്ടായത്. മലപ്പുറത്ത് കോൺഗ്രസിന് ആകെയുള്ള നാല് സീറ്റുകളില്‍ ഒരു സീറ്റു കൂടി ലീഗിന് നല്‍കുന്നതില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ എതിർപ്പുണ്ട്.
poster for k muraleedharan in thiruvambadi

































