കൊച്ചി: (https://truevisionnews.com/) നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി ഒന്നാം പ്രതി പൾസർ സുനി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഒന്നാം പ്രതി പള്‍സര്‍ സുനി ഹെക്കോടതിയില്‍ അപ്പീല്‍ നല്‍കിയത് .
ദൃശ്യം ചിത്രീകരിച്ചുവെന്ന് പറയുന്ന ഒറിജിനല്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തില്ലെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടി. ഫോണ്‍ കണ്ടെത്താതെ അതില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് പറയുന്നത് നിയമപരമായി നിലനില്‍ക്കില്ല.
മെമ്മറി കാര്‍ഡ് കണ്ടെടുത്തത് നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന സിം കാര്‍ഡ് മറ്റൊരു വ്യക്തിയുടെ പേരിലുള്ളത്. ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.
ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചതില്‍ കാലതാമസമുണ്ടായി. തെളിവുകളില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്ന വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ലെന്നും പള്‍സര്‍ സുനി അപ്പീലില്‍ പറയുന്നു.
Actress attack case, appeal filed in High Court

































