കൊല്ലം: (https://truevisionnews.com/) അനധികൃത മദ്യവിൽപ്പന കേസിലെ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിൽ പ്രതിയടക്കം മൂന്ന് പേർ അറസ്റ്റിലായി. ഏറം സ്വദേശികളായ ബിജു, നവാസ് നാസർ, ഷൈജു എന്നിവരെയാണ് പോലീസ് പിടികൂടിയത്.
റിപ്പബ്ലിക് ദിനത്തിൽ ഏറം ജംഗ്ഷനു സമീപം അനധികൃത മദ്യവിൽപ്പന നടത്തിയതിന് ബിജുവിനെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്നലെ ഇയാളെ പിടികൂടാനായി എക്സൈസ് സംഘം എത്തിയപ്പോൾ ഒരു സംഘം ആളുകൾ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ എക്സൈസ് സംഘം പോലീസിന്റെ സഹായം തേടി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെയും സഹായികളെയും കീഴ്പ്പെടുത്തിയത്. സംഭവത്തിൽ കണ്ടാലറിയാവുന്ന മറ്റ് ചിലർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Excise officer beaten up while trying to arrest suspect in illegal liquor sale case; three arrested
































