തിരുവനന്തപുരം:(https://truevisionnews.com/) കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിക്ക് നേരെ വധശ്രമം. സ്റ്റേഷൻ പരിസരത്ത് വെച്ച് പരാതിക്കാരിയെ കത്തികൊണ്ട് കുത്താൻ ശ്രമിച്ച പ്രതി മുഹമ്മദ് ഖാനെതിരെ പൊലീസ് കേസെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
യുവതിയും മുഹമ്മദ് ഖാനും ഒരുമിച്ചായിരുന്നു താമസം. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. കുറച്ചു കാലങ്ങളായി പ്രതി തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയോടും മുഹമ്മദ് ഖാനോടും എസ്എച്ച്ഒ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം നടന്നത്.
സംസാരത്തിനിടയിൽ ബാഗിൽ നിന്ന് കത്തിയെടുത്ത പ്രതി യുവതിയുടെ കഴുത്തിന് നേരെ കുത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസുകാർ ഇടപെട്ട് പ്രതിയെ കീഴ്പ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Attempted murder on woman at police station; accused arrested
































