തിരുവനന്തപുരം:(https://truevisionnews.com/) ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ച സബ് ഇൻസ്പെക്ടർക്ക് മർദ്ദനമേറ്റു. നഗരൂർ വെള്ളല്ലൂർ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനാണ് എസ്.ഐയെ ആക്രമിച്ചത്. തിരുവനന്തപുരം നഗരൂർ വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം.
നഗരൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ അൻസാറിനാണ് മർദ്ദനമേറ്റത്. പരുക്കേറ്റ എസ്.ഐ അൻസാർ കേശവപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ CPO ചന്തു ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്തുവിനെ കൂടാതെ സഹോദരൻ ആരോമൽ,ആദിത്യൻ എന്നിവരാണ് അറസ്റ്റിലായത്.
Clashes during temple festival; Three people, including a CPO, arrested for beating up an SI who tried to stop them
































