പാലക്കാട്: (https://truevisionnews.com/) മുൻ ആലത്തൂർ എംപിയും കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസിനെ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്‍റെ ദേശീയ അച്ചടക്ക സമിതി അംഗമായി നിയമിച്ചു .
ദേശീയ അധ്യക്ഷൻ നേരിട്ട് ഫോണിൽ വിളിച്ചാണ് നിയമന വിവരം അറിയിച്ചതെന്ന് രമ്യ ഹരിദാസ് തന്‍റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.
തന്‍റെ രാഷ്ട്രീയ വളർച്ചയ്ക്ക് കാരണമായ പ്രസ്ഥാനം ഏൽപ്പിച്ച ഈ പുതിയ ദൗത്യം ഏറെ അഭിമാനത്തോടെയും ഉത്തരവാദിത്വത്തോടെയും ഏറ്റെടുക്കുന്നുവെന്നും അവർ പ്രതികരിച്ചു. ദേശീയ തലത്തിൽ പാർട്ടിയുടെ വനിതാ വിഭാഗത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനം.
RamyaHaridas to join national leadership; appointed as member of Youth Congress disciplinary committee
































