തിരുവനന്തപുരം : (https://truevisionnews.com/) എംഎസ്എഫിന് ഇമ്രാൻ ഖാനുമായി ഒരു ബന്ധവുമില്ല. എംഎസ്എഫ് തീം സോങ്ങിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഉൾപ്പെടുത്തിയെന്ന എസ്എഫ്ഐ ആരോപണത്തിൽ മറുപടിയുമായി സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ്. ഔദ്യോഗിക പേജിൽ വരാത്ത പാട്ടാണ് ഇതെന്നും വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്നും സി.കെ നജാഫ് പറഞ്ഞു.
എംഎസ്എഫിന് ഇമ്രാൻ ഖാനുമായി ഒരു ബന്ധവുമില്ലെന്നും പാട്ടിൽ ഇല്ലാത്ത ഒരു ഇമ്രാൻ ഖാൻ എങ്ങനെ വന്നുവെന്നും സി.കെ നജാഫ് ചോദിച്ചു. എസ്എഫ്ഐ വർഗീയ താല്പര്യങ്ങളോടെ പ്രചരിപ്പിക്കുകയാണ്.
എസ്എഫ്ഐ ഇസ്ലാമോഫോബിക് ആയി പ്രചരിപ്പിക്കുന്നുവെന്നും സി.കെ നജാഫ് വിമർശിച്ചു. എസ്എഫ്ഐയുടെ പുതിയ കാലത്ത് വന്ന മാറ്റമാണിത്. എംഎസ്എഫ് ഔദ്യോഗികമായി ഇറക്കിയ പാട്ടുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണിതെന്നും സികെ നജാഫ് പറഞ്ഞു.
പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് എവിടെ നിന്നും വന്നു എന്ന് പരിശോധിക്കപ്പെടട്ടെയെന്ന് കെ നജാഫ് പറഞ്ഞു. മതരാഷ്ട്ര വാദം ഉന്നയിക്കുകയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നോടുക്കുകയും ചെയ്യുന്ന പാകിസ്താൻ നേതാവിനോട് പി.കെ നവാസിനും സംഘത്തിനും എന്ത് ബന്ധം എന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് വിമർശിച്ച് രംഗത്തെത്തിയിരുന്നു.
MSF has no connection with Imran Khan - CKNajaf

































