കണ്ണൂര്‍: (https://truevisionnews.com/) സി.പി.ഐ.എം നടപടിയെടുത്ത പയ്യന്നൂരിലെ നേതാവ് വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിര്‍ദ്ദേശം. സിപിഐഎം നേതാക്കള്‍ക്ക് നോട്ടീസ് അയച്ചു.
കുഞ്ഞികൃഷ്ണന്റെ ഹര്‍ജിയിലാണ് കോടതി നടപടി. ഹര്‍ജിയില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, മധുസൂദനന്‍ എംഎല്‍എ, സിപിഐഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പി സന്തോഷ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്നാണ് പുസ്തകത്തിന്റെ പേര്.'
ഫണ്ട് തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തതോടെ കുഞ്ഞികൃഷ്ണനെതിരെ പ്രതിഷേധം ശക്തമാണ്. എന്നാല്‍ പുസ്തക പ്രകാശന ചടങ്ങിന് മാത്രമാണ് താന്‍ സുരക്ഷ ആവശ്യപ്പെട്ടതെന്ന് കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചിരുന്നു.
പയ്യന്നൂരില്‍ കോണ്‍ഗ്രസ് - ബിജെപി പ്രകടനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുമെന്ന് ആശങ്ക. എസ് പിക്കും കത്ത് നല്‍കിയിരുന്നുവെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
High Court orders police protection for V Kunhikrishnan's book launch



























