'ജീവന് ഭീഷണി, പുസ്തക പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം വേണം' -വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ

'ജീവന് ഭീഷണി, പുസ്തക പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം വേണം' -വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ
Jan 30, 2026 02:33 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) പുസ്തക പ്രകാശന ചടങ്ങിന് സംരക്ഷണം തേടി വി.കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് സംരക്ഷണം തേടിയാണ് ഹരജി സമർപ്പിച്ചത്. രക്തസാക്ഷി ഫണ്ടിൽ തിരിമറി നടന്നതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ വി.കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സിപിഎമ്മുകാർ പ്രകടനം നടത്തിയിരുന്നു.

ഫെബ്രുവരി മാസം നാലിനാണ് 'നേതൃത്വത്തെ അണികൾ തിരുത്തണം ' എന്ന പേരിലുള്ള പുസ്തകം പുറത്തിറങ്ങുന്നത്. പുസ്തകം ജോസഫ് സി മാത്യു പ്രകാശനം ചെയ്യും. ഏറെ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കാൻ പോകുന്ന പുസ്തകം കുഞ്ഞികൃഷ്ണൻ സ്വന്തം ചെലവിലാണ് പ്രസിദ്ധീകരിക്കുന്നത്.

നാലിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ എം.എൻ വിജയൻ്റെ മകൻ ഡോ. വി.എസ് അനിൽകുമാറിന് കോപ്പി നൽകിയാണ് ജോസഫ് സി മാത്യു പുസ്തക പ്രകാശനം നിർവഹിക്കുക. സിപിഎം നേതൃത്വത്തിൻ്റെ നെഞ്ചിടിപ്പ് കൂട്ടിയാണ് വി.കുഞ്ഞികൃഷ്ണൻ്റെ പുസ്തകം പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നത്. പുസ്തകത്തിൽ പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

ബൂർഷ്വാ രാഷ്ട്രീയക്കാരനായാണ് പയ്യന്നൂരിൽ മധുസൂദനൻ പ്രവർത്തിച്ചിരുന്നതെന്നാണ് പുസ്തകത്തിലെ പ്രധാന വിമർശനം. താനാണ് പാർട്ടി എന്ന മധുസൂദനൻ്റെ ശൈലി നേതൃത്വം അംഗീകരിച്ചു നൽകിയെന്ന ആരോപണവും പുസ്തകത്തിലുണ്ട്.

അതിനിടെ, പുസ്തകം പുറത്തിറങ്ങാനിരിക്കെ കുഞ്ഞികൃഷ്ണന് പിന്തുണ ഏറുന്നതിൻ്റെ സൂചനയാണ് പുറത്തു വരുന്നത്. ഇന്നലെ ചേർന്ന കൂർക്കര ബ്രാഞ്ച് യോഗത്തിൽ നിന്ന് 12 അംഗങ്ങളാണ് വിട്ടുനിന്നത്. ഏരിയാ കമ്മറ്റി അംഗം വിജേഷ് പങ്കെടുത്ത യോഗത്തിന് എത്തിയ ആകെ അഞ്ച് അംഗങ്ങൾ മാത്രമാണ്.

v kunjikrishnan approaches high court protection

Next TV

Related Stories
കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മൂന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു, അന്വേഷണം ആരംഭിച്ചു

Jan 30, 2026 03:56 PM

കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മൂന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു, അന്വേഷണം ആരംഭിച്ചു

കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മൂന്ന് നാടൻ ബോംബുകൾ...

Read More >>
പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തത് പിടിച്ചില്ല, പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമം

Jan 30, 2026 03:39 PM

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തത് പിടിച്ചില്ല, പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമം

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത പിടിച്ചില്ല, ഉദ്യോഗസ്ഥർക്ക് നേരെ...

Read More >>
പോലീസ് സ്റ്റേഷനിൽ യുവതിക്ക് നേരെ വധശ്രമം; പ്രതി പിടിയിൽ

Jan 30, 2026 03:24 PM

പോലീസ് സ്റ്റേഷനിൽ യുവതിക്ക് നേരെ വധശ്രമം; പ്രതി പിടിയിൽ

പോലീസ് സ്റ്റേഷനിൽ യുവതിക്ക് നേരെ വധശ്രമം; പ്രതി...

Read More >>
'നേതൃത്വത്തെ അണികള്‍ തിരുത്തണം'; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിര്‍ദ്ദേശം

Jan 30, 2026 03:10 PM

'നേതൃത്വത്തെ അണികള്‍ തിരുത്തണം'; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിര്‍ദ്ദേശം

വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി...

Read More >>
 പ്രവാസിയുടെ വീട് മുതലാക്കി...;  അലമാര കുത്തിപ്പൊളിച്ചു, 20 പവൻ സ്വർണ്ണവും വിദേശ കറൻസിയും കവർന്നു; അന്വേഷണം ഊർജ്ജിതമാക്കി

Jan 30, 2026 02:29 PM

പ്രവാസിയുടെ വീട് മുതലാക്കി...; അലമാര കുത്തിപ്പൊളിച്ചു, 20 പവൻ സ്വർണ്ണവും വിദേശ കറൻസിയും കവർന്നു; അന്വേഷണം ഊർജ്ജിതമാക്കി

പ്രവാസിയുടെ വീട് മുതലാക്കി...; അലമാര കുത്തിപ്പൊളിച്ചു, 20 പവൻ സ്വർണ്ണവും വിദേശ കറൻസിയും കവർന്നു; അന്വേഷണം ഊർജ്ജിതമാക്കി...

Read More >>
Top Stories

News Roundup