ആലപ്പുഴ: (https://truevisionnews.com/) ആലപ്പുഴ ചെന്നിത്തലയിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. 20 പവൻ സ്വർണ്ണവും ലാപ്ടോപ്പും വിദേശ കറൻസിയും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷ്ടാക്കൾ കവർന്നത്.
20 പവൻ സ്വർണ്ണാഭരണങ്ങൾ, ലാപ്ടോപ്പ്, ഇന്ത്യൻ വിപണിയിൽ ഏകദേശം 30,000 രൂപ വിലമതിക്കുന്ന 25 യു.കെ പൗണ്ട് കൂടാതെ, പാസ്‌പോർട്ട് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ സൂക്ഷിച്ചിരുന്ന ബാഗും നഷ്ടപ്പെട്ടിട്ടുണ്ട്.
അലമാര കുത്തിപ്പൊളിച്ച ശേഷം അതിനുള്ളിലെ ലോക്കർ തകർത്താണ് കവർച്ച നടത്തിയത്. ചെന്നിത്തല ഷാരോൺ വില്ലയിൽ ജോസിന്റെ വീട്ടിലാണ് മോഷണം നടന്നത്. പ്രവാസിയായ ജോസും കുടുംബവും രണ്ട് മാസം മുമ്പാണ് നാട്ടിൽ എത്തിയിരുന്നത്. വീട്ടുകാർ ബന്ധു വീട്ടിൽ പോയപ്പോഴാണ് മോഷണം നടന്നത്. സംഭവത്തില്‍ മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Expatriate's house was looted...; Shelves were broken into, 20 pounds of gold and foreign currency were stolen; Investigation intensified
































