കൊച്ചി: (https://truevisionnews.com/) താഴേക്ക് ഇറങ്ങുന്നു . കേരളത്തിൽ സ്വർണവില ഉച്ചക്ക് ശേഷവും കുറഞ്ഞു. രാവിലെ രേഖപ്പെടുത്തിയ വിലയിൽ നിന്നും ഉച്ചയ്ക്ക് ശേഷം വീണ്ടും കുറവ് രേഖപ്പെടുത്തിയതോടെ സ്വർണവിപണിയിൽ വലിയ മാറ്റമാണ് പ്രകടമാകുന്നത്.
ഗ്രാമിന് 130 രൂപ കുറഞ്ഞ് 15,510 രൂപയായി. പവന് 1040 രൂപ കുറഞ്ഞ് 1,24,080 രൂപയായി. 18കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 105 രൂപ കുറഞ്ഞ് 12,740 രൂപയായി.
18 കാരറ്റ് സ്വർണത്തിന്റെ വില പവന് 1,01,920 രൂപയായി കുറഞ്ഞു. ഇന്ന് രാവിലെ ഒറ്റയടിക്ക് പവന് 5,240 രൂപ രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരുപവൻ സ്വർണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയാണ് വില.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നുവെങ്കിലും, ഇന്നത്തെ ഇടിവ് വരും ദിവസങ്ങളിലും തുടരുമോ എന്നാണ് നിക്ഷേപകരും ഉപഭോക്താക്കളും ഉറ്റുനോക്കുന്നത്.
യു.എസ് ഡോളർ ശക്തിപ്പെടുന്നതും രാജ്യാന്തര തലത്തിൽ സ്വർണത്തിനുള്ള ആവശ്യം കുറഞ്ഞതും വില കുറയാൻ കാരണമായിട്ടുണ്ട്.
Gold prices in Kerala also fell after noon.

































