കണ്ണൂർ: ( www.truevisionnews.com) ജില്ലയിൽ രാഷ്ട്രീയ അക്രമങ്ങൾ വീണ്ടും തലപൊക്കുന്നുവോ എന്ന ആശങ്ക ശക്തമാകുന്നു. സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ വധഭീഷണി മുഴക്കിയതിന് പിന്നാലെ, അദ്ദേഹത്തിന്റെ വീടിന് നേരെ ആർഎസ്എസ് - ബിജെപി സംഘം അതിക്രമം നടത്തിയതായി പരാതി.
കൂത്തുപറമ്പിനടുത്ത് ചിറ്റാരിപ്പറമ്പ് ലോക്കൽ സെക്രട്ടറി പി ജിനീഷിന്റെ വീട്ടിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് 16 അംഗ സംഘം അതിക്രമിച്ചുകയറിയത്. ഇവരെല്ലാം ബിജെപി - ആർഎസ്എസ് പ്രവർത്തകരെന്നാണ് സിപിഎമ്മിൻ്റെ ആരോപണം. ജിനീഷിനെ വധിക്കുമെന്ന് മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ പ്രതികൾ പിന്നീട് ഇവിടെ നിന്നും മടങ്ങി. കഴിഞ്ഞ മാസവും ജിനീഷിനെ വധിക്കാൻ ശ്രമം നടന്നിരുന്നു. വീട്ടിൽ കയറിയുള്ള കൊലവിളിയിൽ പ്രതിഷേധിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ പലയിടത്തും പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ കണ്ണവം പൊലീസിൽ ജിനീഷ് പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്തതായാണ് വിവരം.
Political tension erupts again in Kannur: CPM leader's house attacked; Complaint alleges threats to parents


































_(17).jpeg)