ആശമാർക്ക് ആശ്വാസം; 1000 രൂപ കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം, കേന്ദ്രത്തെ വിമർശിച്ച് ബജറ്റ് പ്രസംഗം

ആശമാർക്ക് ആശ്വാസം; 1000 രൂപ കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം, കേന്ദ്രത്തെ വിമർശിച്ച് ബജറ്റ് പ്രസംഗം
Jan 29, 2026 09:45 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com )  രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാല​ഗോപാൽ അവതരിപ്പിച്ച് തുടങ്ങി. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.

പത്ത് വർഷത്തിനിടെ ന്യൂ നോർമൽ കേരളം ഉണ്ടാകും. കേരളത്തിലെ കൂട്ടായ്മയിൽ വിഷം കലർത്താൻ വർഗ്ഗീയ ശക്തികളുടെ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു. കേന്ദ്രത്തെ വിമർശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങിയത്.

കേരളത്തെ തകർക്കാൻ വർഗീയ ശക്തികൾ തക്കം പാർത്തിരിക്കുകയാണ്. ഇതിനെ കേരളം ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്. മത രാഷ്ട്ര വാദികൾ അവസരം കാത്തിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിനെതിരെ യോജിച്ചുള്ള പ്രതിഷേധം ആവശ്യമാണ്. കേന്ദ്ര അവഗണനയിലും പിടിച്ചു നിന്നു.

തൊടു ന്യായം പറഞ്ഞു അർഹമായ വിഹിതം വെട്ടുകയാണ്. സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലാണ്. നാല് വർഷത്തിനിടെ ഗുണകരമായ പുരോഗതിയുണ്ടായി. കേന്ദ്ര അവഗണന എല്ലാവർക്കും ബോധ്യപ്പെട്ടു. പക്ഷേ കേന്ദ്രത്തെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായ ശ്രമം കുറവാണ്.

കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. വായ്പ പരിധി കുറച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചു. സാമ്പത്തിക വർഷാവസാനം കേന്ദ്രം കേരളത്തെ കരുക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവർന്നെടുക്കുകയാണ്. ഫെഡറലിസം ഇന്ത്യയുടെ ആത്മാവ് ആണ്. പക്ഷേ അത് തകർക്കാൻ കേന്ദ്രം ശ്രമം നടത്തുകയാണെന്നും അതിലെ പ്രതിഷേധം ബജറ്റിൽ രേഖപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.

നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിൽ പ്രഖ്യാപിക്കുന്നത്. ആശമാർക്ക് ആശ്വാസ പ്രഖ്യാപനമുണ്ടായി. 1000 രൂപയാണ് ഇവർക്ക് കൂട്ടിയത്. അങ്കണവാടി വർക്കാർക്ക് 1000 കൂട്ടിയപ്പോൾ ഹെൽപ്പൽമാർക്ക് 500ഉം സാക്ഷരതാ പ്രേരക്മാർക്ക് 1000 രൂപയും വർധിപ്പിച്ചു.

kerala budget 2026 kn balagopal presenting budget

Next TV

Related Stories
'വയോജനങ്ങളുടെ പ്രശ്‌നങ്ങളും സംരക്ഷണവും ഗൗരവതരം'; ആദ്യമായി വയോജന ബജറ്റ് അവതരിപ്പിച്ച് സര്‍ക്കാര്‍;  റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കും

Jan 29, 2026 11:09 AM

'വയോജനങ്ങളുടെ പ്രശ്‌നങ്ങളും സംരക്ഷണവും ഗൗരവതരം'; ആദ്യമായി വയോജന ബജറ്റ് അവതരിപ്പിച്ച് സര്‍ക്കാര്‍; റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കും

ആദ്യമായി വയോജന ബജറ്റ് അവതരിപ്പിച്ച് സര്‍ക്കാര്‍, രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്, കെ എൻ...

Read More >>
എസ്ഐആർ ആശങ്ക അകറ്റാൻ; കേരളത്തിലെ എല്ലാ പൗരർക്കും നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായി മന്ത്രി കെഎൻ ബാല​ഗോപാൽ, ചെലവുകൾക്കായി 20 കോടി വകയിരുത്തി

Jan 29, 2026 10:57 AM

എസ്ഐആർ ആശങ്ക അകറ്റാൻ; കേരളത്തിലെ എല്ലാ പൗരർക്കും നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായി മന്ത്രി കെഎൻ ബാല​ഗോപാൽ, ചെലവുകൾക്കായി 20 കോടി വകയിരുത്തി

കേരളത്തിലെ എല്ലാ പൗരർക്കും നേറ്റിവിറ്റി കാർഡ്, രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്, കെ എൻ...

Read More >>
കോളേജ്  വിദ്യാർത്ഥികൾക്ക് ആശ്വാസം ...: 'ആർട്സ് ആന്റ് സയൻസ് വിദ്യാർത്ഥികൾക്ക് ബിരുദ പഠനം സൗജന്യം'

Jan 29, 2026 10:45 AM

കോളേജ് വിദ്യാർത്ഥികൾക്ക് ആശ്വാസം ...: 'ആർട്സ് ആന്റ് സയൻസ് വിദ്യാർത്ഥികൾക്ക് ബിരുദ പഠനം സൗജന്യം'

ബജറ്റ് , 'ആർട്സ് ആന്റ് സയൻസ് വിദ്യാർത്ഥികൾക്ക് ബിരുദ പഠനം...

Read More >>
റോഡ് അപകടങ്ങൾക്ക് പുതിയ പദ്ധതി: സ്‌കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ്; ഓട്ടോ ഡ്രൈവർമാർക്ക് ആരോഗ്യ ഇൻഷുറൻസ്

Jan 29, 2026 10:28 AM

റോഡ് അപകടങ്ങൾക്ക് പുതിയ പദ്ധതി: സ്‌കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ്; ഓട്ടോ ഡ്രൈവർമാർക്ക് ആരോഗ്യ ഇൻഷുറൻസ്

റോഡ് അപകടങ്ങൾക്ക് പുതിയ പദ്ധതി, രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്, കെ എൻ...

Read More >>
Top Stories

News Roundup