രാഹുൽ മാങ്കൂട്ടത്തിൽ ജയിലിന് പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിന് പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം
Jan 28, 2026 11:14 AM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com )മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.

രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുന്ന രാഹുലിന് ഇന്ന് ജില്ലാ കോടതിയിലും തിരിച്ചടി നേരിട്ടാൽ പിന്നീട് ഹൈക്കോടതി മാത്രമാണ് ആശ്രയം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുക.

രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഹുലിനെതിരെ അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് സത്യവാങ്മൂലത്തില്‍ അതിജീവിത ഉന്നയിക്കുന്ന പ്രധാന വാദം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം പത്തോളം പേരെ രാഹുല്‍ ലൈംഗിക പീഡനത്തിന് ഇരകളാക്കിയിട്ടുണ്ടെന്നും അതിജീവിത സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. എസ്ഐടി റജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്.

Rahul Mangkootatil released from jail, granted bail in third rape case

Next TV

Related Stories
'വന്തിട്ടെന്ന് സൊല്ല്'; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം, 'മാസ്' പോസ്റ്റുമായി രാഹുൽ ഈശ്വർ

Jan 28, 2026 01:04 PM

'വന്തിട്ടെന്ന് സൊല്ല്'; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം, 'മാസ്' പോസ്റ്റുമായി രാഹുൽ ഈശ്വർ

'വന്തിട്ടെന്ന് സൊല്ല്'; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം, 'മാസ്' പോസ്റ്റുമായി രാഹുൽ...

Read More >>
ആദിവാസി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

Jan 28, 2026 12:50 PM

ആദിവാസി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

ആദിവാസി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹതയില്ലെന്ന്...

Read More >>
'തന്ത്രങ്ങൾ ഒന്നും ഫലിച്ചില്ല'; കുറുവ സംഘത്തിന്റെ തന്ത്രങ്ങൾ, അടിവസ്ത്രം മാത്രം ധരിച്ചുള്ള മോഷണം; 'സ്പൈഡർ സുനി'യും കൂട്ടാളിയും പിടിയിൽ

Jan 28, 2026 12:24 PM

'തന്ത്രങ്ങൾ ഒന്നും ഫലിച്ചില്ല'; കുറുവ സംഘത്തിന്റെ തന്ത്രങ്ങൾ, അടിവസ്ത്രം മാത്രം ധരിച്ചുള്ള മോഷണം; 'സ്പൈഡർ സുനി'യും കൂട്ടാളിയും പിടിയിൽ

'തന്ത്രങ്ങൾ ഒന്നും ഫലിച്ചില്ല'; കുറുവ സംഘത്തിന്റെ തന്ത്രങ്ങൾ, അടിവസ്ത്രം മാത്രം ധരിച്ചുള്ള മോഷണം; 'സ്പൈഡർ സുനി'യും കൂട്ടാളിയും...

Read More >>
റോഡിൽ നിന്ന് മാറാൻ പറഞ്ഞതിന് കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് വധശ്രമം; ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

Jan 28, 2026 11:55 AM

റോഡിൽ നിന്ന് മാറാൻ പറഞ്ഞതിന് കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് വധശ്രമം; ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

റോഡിൽ നിന്ന് മാറാൻ പറഞ്ഞതിന് കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് വധശ്രമം; ഒളിവിൽ കഴിഞ്ഞ പ്രതി...

Read More >>
Top Stories

News Roundup