ഇരിങ്ങാലക്കുട: ( www.truevisionnews.com) കുഴിക്കാട്ടുക്കോണം സ്വദേശി കെങ്കയിൽ വീട്ടിൽ അമലിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട സോൾവെന്റ് റോഡ് കനാൽബേസ് സ്വദേശി പരിയാടത്ത് വീട്ടിൽ സുനിലനെ (36) ആണ് തൃശൂർ റൂറൽ പോലീസ് പിടികൂടിയത്.
25ന് രാത്രി പത്തോടെ ആയിരുന്നു സംഭവം. അമലും സുഹൃത്തുക്കളായ ശബരിദാസും ആദിത്യനും സ്കൂട്ടറിൽ നമ്പ്യാങ്കാവ്-മാപ്രാണം റോഡിലൂടെ പോകുമ്പോൾ ഹോൺ അടിച്ചിട്ടും പ്രതികൾ റോഡിൽനിന്നും മാറാതെ നടക്കുന്നത് കണ്ട്, മാറി നടക്കാൻ പറഞ്ഞപ്പോൾ പ്രതികൾ അസഭ്യം പറയുകയായിരുന്നു. ഇത് അമൽ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ പ്രതിയായ സുനിലൻ അമലിനെ മർദിക്കുകയും കരിങ്കല്ല് കഷ്ണമെടുത്ത് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു .സുനിലൻ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ മദ്യം നിർമിച്ച കേസിലും, പൊതുമുതൽ നശിപ്പിച്ച കേസിലും അടക്കം രണ്ട് ക്രിമിനൽക്കേസിലെ പ്രതിയാണ്.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.കെ. ഷാജി, എസ്.ഐമാരായ അഭിലാഷ്, ഇ.യു. സൗമ്യ, ജി.എസ്.ഐ എം.എൻ. സതീശൻ, ജി.എസ്.സി.പി.ഒ മാരായ ഗിരീഷ്, എം.ആർ. രഞ്ജിത്ത്, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Attempted murder by hitting a person on the head with a black stone for asking him to move off the road; Suspect who was absconding arrested

































