പത്തനംതിട്ട: (https://truevisionnews.com/)പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. കോന്നി മാമൂട് വച്ചാണ് അപകടമുണ്ടായത്. കളക്ടർ ഉൾപ്പെടെ കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. കളക്ടർ പ്രേംകൃഷ്ണൻ, ഡ്രൈവർ കുഞ്ഞുമോൻ, ഗൺ മാൻ മനോജ് എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
Pathanamthitta Collector's vehicle overturns after colliding with another car

































