വയനാട്: ( www.truevisionnews.com ) വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ വാഹനാപകടത്തില്‍ ജീപ്പ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മേപ്പാടി കോട്ടത്തറ വയല്‍ സ്വദേശിയായ പി.കുട്ടനാണ് മരിച്ചത്. ഓഫ് റോഡ് സഫാരിക്ക് പോകുന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്. നിര്‍ത്തിയിട്ട ജീപ്പ് പെട്ടെന്ന് പിന്നോട്ടിറങ്ങി കുഴിയില്‍ പതിക്കുകയായിരുന്നു.
ദേഹമാസകലം പരിക്കേറ്റ ഇയാളെ കൂടെയുണ്ടായിരുന്നവർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തില്‍ കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Vehicle accident in Thollairam Kandi Wayanad Jeep driver on off-road journey dies tragically

































