കണ്ണൂർ: ( www.truevisionnews.com ) കാട്ടാമ്പള്ളിയിൽ പെൺകുട്ടിക്ക് നേരെ അതിക്രമം. പൊതുസ്ഥലത്ത് വച്ച് പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവത്തെ പൊലീസ് പിടികൂടി. അറസ്റ്റിനിടെ പൊലീസ് വാഹനത്തിൻ്റെ ചില്ലു തകർത്ത ഇയാൾ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച ആശുപത്രിയിലും പരാക്രമം നടത്തി.
ഡോക്ടറുടെ ക്യാബിൻ തകർത്തു. തടഞ്ഞുവച്ച നാട്ടുകാരെ പ്രതി കൈയ്യേറ്റം ചെയ്തിരുന്നു. അതേസമയം, പ്രതി നിരവധി പിടിച്ചുപറിക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
Complaint alleges that he tried to rape a girl in a public place in Kattampally Kannur Accused arrested

































