എറണാകുളം : (https://truevisionnews.com/) കളമശേരിയിൽ കുടിവെള്ള ടാങ്കറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം . രണ്ട് പേർക്ക് പരിക്ക്. ഏലൂർ ഐ.എ.സി കമ്പനിക്ക് സമീപമാണ് അപകടം നടന്നത്. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്കാണ് പരിക്കേറ്റത്.
അപകടത്തെത്തുടർന്ന് കുടിവെള്ള ടാങ്കർ ഡ്രൈവറായ ഗോപൻ ലോറിക്കുള്ളിൽ കുടുങ്ങിപ്പോയി. കൂട്ടിയിടിയുടെ ആഘാതത്തിൽ ടാങ്കറിന്റെ മുൻഭാഗം തകർന്നതിനാലാണ് ഇദ്ദേഹത്തിന് പുറത്തിറങ്ങാൻ കഴിയാതിരുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റ് ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗോപനെ പുറത്തെടുത്തത്.
Kalamassery accident: Two injured

































