കോട്ടയം: ( www.truevisionnews.com) കോട്ടയം ഈരാട്ടുപേട്ടയില്‍ വന്‍ രാസലഹരി വേട്ട. പനച്ചികപ്പാറയില്‍ 100 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. പനച്ചികപ്പാറ സ്വദേശി വിമല്‍രാജ്, ഈരാറ്റുപേട്ട നടക്കല്‍ സ്വദേശി ജീമോന്‍ എം എസ്, തീക്കോയി മാവടി സ്വദേശി എബിന്‍ റെജി എന്നിവരാണ് പിടിയിലായത്.
ബാംഗ്ലൂരില്‍ നിന്നുമാണ് പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. കോട്ടയം ജില്ലയില്‍ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ രാസലഹരി വേട്ടയാണ് ഇത്.
kottayam drug bust, 100 grams of MDMA, three youths arrested































