(https://moviemax.in/)ചിത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് ആന്റണി സാംസൺ ആണ്. എഡിറ്റിംഗ് കെ. എം. പ്രകാശ് നിർവഹിച്ചിരിക്കുന്നു. സാം സി. എസ്. ആണ് സംഗീതം ഒരുക്കിയത്. സൗണ്ട് ഡിസൈൻ ഒരുക്കിയിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. ആക്ഷൻ രംഗങ്ങൾ പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ എന്നിവർ ചേർന്നാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
റോഷൻ മേക്ക പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഷനയ കപൂർ, സഹറ എസ് ഖാൻ എന്നിവർ നായികമാരാണ്. രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ജനാർദൻ മഹർഷിയും കാർത്തിക്കും ചേർന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. എവിഎസ് സ്റ്റുഡിയോസും ബാലാജി ടെലിഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശോഭ കപൂർ, ഏകതാ ആർ കപൂർ ഉൾപ്പെടെയുള്ളവർ നിർമ്മാണത്തിൽ പങ്കാളികളാണ്.
കേരളത്തിൽ ചിത്രം എത്തിക്കുന്നത് ആശീർവാദ് സിനിമാസാണ്. നല്ല വിഷ്വൽ ഇഫക്റ്റുകളും ശക്തമായ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളാണ്. വിവിധ ഭാഷകളിലായി ഒരേ ദിവസം റിലീസ് ചെയ്യുന്ന ചിത്രം മികച്ച പ്രതികരണം നേടുമെന്നാണ് പ്രതീക്ഷ.
'Vrishabha, Mohanlal's film to hit theatres from tomorrow
































