---
title: "'വലതുവശത്തെ കള്ളൻ' ജോജുവും ബിജു മേനോനും ഒന്നിക്കുന്ന ജീത്തു ജോസഫ്  ചിത്രത്തിന്റെ  ' റിലീസ് തീയതി പ്രഖ്യാപിച്ചു"
english_title: "'Right-Way Thief' release date announced, Jeethu Joseph"
publisher: "moviemax.in"
canonical_url: "https://moviemax.in/news/332854/right-way-thief-release-date-announced-jeethu-joseph-NEW"
published_at: "2025-12-24T14:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694bb09c65c72_MOVIE.jpg"
keywords: []
---

# 'വലതുവശത്തെ കള്ളൻ' ജോജുവും ബിജു മേനോനും ഒന്നിക്കുന്ന ജീത്തു ജോസഫ്  ചിത്രത്തിന്റെ  ' റിലീസ് തീയതി പ്രഖ്യാപിച്ചു

> **Lead Summary:** **[** ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വലതുവശത്തെ കള്ളൻ' റിലീസ് തീയതി പുറത്ത്. 2026 ജനുവരി 30ന് സിനിമ തിയേറ്ററുകളിലെത്തും. ബിജു മേനോൻ, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും നേർക്കുനേർ വരുന്ന പ്രൊമോ വീഡിയോയാണ് ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചുകൊണ്ട് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

## Article Content

**[** ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വലതുവശത്തെ കള്ളൻ' റിലീസ് തീയതി പുറത്ത്. 2026 ജനുവരി 30ന് സിനിമ തിയേറ്ററുകളിലെത്തും. ബിജു മേനോൻ, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും നേർക്കുനേർ വരുന്ന പ്രൊമോ വീഡിയോയാണ് ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചുകൊണ്ട് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

ബിജു മേനോന്റെയും ജോജു ജോർജിന്റെയും ജന്മദിനത്തിൽ അവരവരുടേതായ കഥാപാത്രങ്ങളുടെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ത്രില്ലർ സ്വഭാവമുള്ള ഇമോഷണൽ ഡ്രാമയായിട്ടാണ് സിനിമ ഒരുക്കുന്നത് എന്നാണ് സൂചന. തനതായ അഭിനയ ശൈലിയിലൂടെ പ്രേക്ഷക മനസിൽ ശക്തമായ സ്വാധീനമുണ്ടാക്കിയ നടന്മാരാണ് ജോജുവും ബിജു മേനോനും. രണ്ടു പേർക്കും അഭിനയത്തിൽ മാറ്റുരയ്ക്കാൻ ലഭിച്ചിരിക്കുന്ന അപൂർവ അവസരം കൂടിയാണ് ഈ ചിത്രം.

ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈം സ്റ്റോറീസുമായി സഹകരിച്ചാണ് ഈ ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - കെറ്റിനാ ജീത്തു , മിഥുൻ ഏബ്രഹാം. സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമാതാക്കൾ.

ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ്. കെ.യു, ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 'കൂദാശ' എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തത് ഡിനു തോമസ് ആണ്.

സംഗീതം -വിഷ്ണു ശ്യാം, ഛായാഗ്രഹണം - സതീഷ് ക്കുറുപ്പ്, എഡിറ്റിങ്- വിനായക്, കലാസംവിധാനം. പ്രശാന്ത് മാധവ്, മേക്കപ്പ് -ജയൻ പൂങ്കുളം, കോസ്റ്റ്യും ഡിസൈൻ - ലിൻഡ ജീത്തു, സ്റ്റിൽസ് - സബിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അറഫാസ് അയൂബ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഫഹദ് (അപ്പു), അനിൽ.ജി. നമ്പ്യാർ, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തും

### Related Links & Sources
- [Original Story Source](https://moviemax.in/news/332854/right-way-thief-release-date-announced-jeethu-joseph-NEW)