'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ
Dec 24, 2025 10:36 AM | By Athira V

( https://moviemax.in/ ) മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അന്ന ചാക്കോ. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി മിനിസ്ക്രീനിൽ അന്ന സജീവമാണ്. അവതാരകയായും നടിയായുമൊക്കെ അന്ന വിവിധ ടെലിവിഷൻ പരിപാടികളിലും ഷോർട്ട് ഫിലിമുകളിലുമൊക്കെ ഭാ​ഗമായിട്ടുണ്ടെങ്കിലും സ്റ്റാര്‍ മാജിക്കിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്.

ഇപ്പോഴിതാ അന്ന പങ്കുവെച്ച പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്. തന്റെ ഇൻബോക്സിൽ വന്നൊരു മെസേജിന്റെ സ്ക്രീൻഷോട്ടുകളാണ് അന്ന പങ്കുവെച്ചത്. വളരെ മോശമായ രീതിയിലുള്ളതായിരുന്നു മെസേജ്. കൂടിക്കാഴ്ച സാധ്യമാണോയെന്നും ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോയെന്നും ചോദിക്കുന്ന പണം തരാമെന്നുമാണ് വിമൽ എന്നൊരാൾ അന്ന ചാക്കോയ്ക്ക് ഇൻസ്റ്റ​ഗ്രാമിൽ അയച്ച മെസേജ്.

കൂടുതൽ സംസാരത്തിന് നിൽക്കാതെ മെസേജ് അയച്ച വ്യക്തിയുടെ ഫോട്ടോയും ഇൻസ്റ്റ​ഗ്രാം പ്രൊഫൈൽ വിശദാംശങ്ങളും അന്ന ചാക്കോ സ്റ്റോറിയായി പങ്കിട്ട് ലോകത്തിന് തുറന്ന് കാട്ടി. മെസേജ് അയച്ച് മോശമായി സംസാരിച്ചതിന് അയാൾക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് അന്ന. നീ എന്നോട് സംസാരിച്ച രീതിക്കും പണം നൽകാമെന്ന് പറഞ്ഞതിനും എതിരെ ഞാൻ നിയമനടപടി സ്വീകരിക്കും.

നിയമനടപടിക്ക് തയ്യാറാകൂ. നിങ്ങളുടെ അക്കൗണ്ടിന്റെ യുആർഎൽ എന്റെ പക്കലുണ്ട്. നിങ്ങളുടെ അക്കൗണ്ട് നിർജ്ജീവമാക്കിയാലും സൈബർ കുറ്റവാളികളെ ട്രാക്ക് ചെയ്യാൻ ഇത് ഉപയോഗിക്കാം എന്ന മുന്നറിയിപ്പും താക്കീതിനൊപ്പം അന്ന അയാൾക്ക് നൽകി. ഞാൻ സ്ക്രീൻഷോട്ട് ഷെയർ ചെയ്തതിന്റെ പിന്നിലെ കാരണം വ്യക്തമാക്കുന്നു... ഒരുത്തൻ എനിക്ക് ഇങ്ങനെ മെസ്സേജ് അയച്ചുവെന്ന് പറഞ്ഞ് ആളുകളെ കാണിക്കാനോ അതിന്റെ പേരിൽ ആളാവാനോ അല്ല മറിച്ച്.

ഭാവിയിൽ ഇത്തരത്തിൽ ചോദിക്കാൻ ആഗ്രഹമുള്ളവർക്ക് വേണ്ടിയാണത്. ആര് എന്നോട് ഈ രീതിയിൽ സംസാരിച്ചാലും എന്റെ പ്രതികരണം ഇങ്ങനെ ആയിരിക്കും. അല്ലാതെ അവരെ വായിൽ തോന്നുന്ന നാല് തെറിയും വിളിച്ച് അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ഇരിക്കാൻ ആഗ്രഹിക്കുന്നില്ല ഞാൻ.

ഇങ്ങനെയുള്ള ആഗ്രഹവുമായി ചോദിക്കാൻ വരുന്നവർ ഇതും കൂടെ അറിഞ്ഞിരിക്കുക. ഞാൻ ചെയ്യുന്ന ഷൂട്ടുകളെ വിലയിരുത്തിയോ അല്ലെങ്കിൽ ഇവൾ ഇങ്ങനെയുള്ള ഷൂട്ടുകൾ ചെയ്യുന്നതല്ലേ അപ്പോൾ ആളുകൾ ഇവളോട് ഇങ്ങനെയൊക്കെ ചോദിച്ചില്ലെങ്കിൽ അതിശയം ഉള്ളൂവെന്ന് ചിന്തിക്കുന്ന പുരാതന ചിന്താഗതികൾ ഉള്ള ആളുകളോട് ഞാൻ ചെയ്യുന്ന തൊഴിലിനോട് എനിക്ക് വളരെ അഭിനിവേശമുണ്ട്.

തൃപ്തിയോടും സന്തോഷത്തോടും കൂടിയാണ് ഞാൻ അത് ചെയ്യുന്നത്. ഇനിയും അത്തരത്തിലുള്ള ഷൂട്ടുകൾ ലഭിച്ചാൽ ചെയ്യും. അതിനർത്ഥം അവർ മോശമായി നടക്കുന്ന ആളുകളാണെന്നോ അല്ലെങ്കിൽ എന്ത് തോന്നിവാസവും ഇവരോട് പറയാമെന്നോ നിങ്ങൾ വിചാരിക്കുന്നുണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾക്ക് ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്ന ഒരു ഭരണഘടനയുടെ കീഴിലാണ് ജീവിക്കുന്നത്.

അതിനാൽ എനിക്ക് പ്രതികരിക്കാൻ നൂറ് ശതമാനം അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു... എന്നെ ശരിയായ രീതിയിൽ മനസിലാക്കിയ ആളുകൾക്ക് നന്ദി എന്നും അന്ന ചാക്കോ കുറിച്ചു. ആദ്യമായല്ല ടെലിവിഷൻ-സിനിമ മേഖലയിൽ നിറഞ്ഞ് നിൽക്കുന്ന അഭിനേത്രികളേയും മോഡലുകളേയും തേടി ഇത്തരം മെസേജുകൾ വരുന്നത്. മുമ്പ് സമാനമായ രീതിയിൽ പല നടിമാർക്കും ആളുകളിൽ നിന്ന് ഇത്തരം മോശം രീതിയിലുള്ള സമീപനം നേരിടേണ്ടി വന്നിട്ടുണ്ട്.



Anna Chacko, new Instagram story, a message in the inbox

Next TV

Related Stories
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup