കോഴിക്കോട്: ( http://truevisionnews.com/) കോഴിക്കോട് കോടഞ്ചേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. യുവതിക്ക് കാലിനും കൈക്കും പൊള്ളലേറ്റു.
പെരുവില്ലി സ്വദേശി ഷാഹിദ് റഹ്മാനാണ് ഗർഭിണിയെ ക്രൂരമായി ഉപദ്രവിച്ചത്. ഇയാൾ മയക്കുമരുന്നിന് അടിമയാണ്. കോടഞ്ചേരി ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വീട്ടിലെത്തി പങ്കാളിയെ ആക്രമിച്ചത്.
A young woman was burnt with an ironing board in Kodancherry, Kozhikode.


































