( https://moviemax.in/) ഭർത്താവ് കൊല്ലം സുധിയുടെ മരണശേഷം അഭിനയത്തിലേക്ക് ഇറങ്ങിയ ഭാര്യ രേണു ബിഗ് ബോസിൽ കൂടി പങ്കെടുത്തശേഷം തിരക്കുള്ള സെലിബ്രിറ്റിയാണ്. വിദേശത്തും സ്വദേശത്തുമെല്ലാം ഉദ്ഘാടനങ്ങളും പ്രമോഷനും ഒപ്പം ആൽബം അഭിനയവും എല്ലാമായി രേണുവിന് വിശ്രമിക്കാൻ പോലും സമയം കിട്ടുന്നത് ചുരുക്കം. അടുത്തിടെയായി രേണു ഏറെയും മിനി സ്കേർട്ട്, ഷോർട്സ് തുടങ്ങിയ മോഡേൺ വസ്ത്രങ്ങളിലാണ് എല്ലായിടത്തും പ്രത്യക്ഷപ്പെടാറുള്ളത്.
അതിന്റെ പേരിൽ വിമർശനവും ലഭിക്കുന്നുണ്ട്. ആവശ്യത്തിന് പണമായപ്പോൾ രേണു വസ്ത്രത്തിന്റെ ഇറക്കം കുറച്ചുവെന്ന തരത്തിലാണ് വിമർശനം. എന്നാൽ ഫാഷൻ വസ്ത്രങ്ങൾ താനോ ഇന്നോ ഇന്നലയോ അല്ല ധരിക്കാൻ തുടങ്ങിയതെന്ന് രേണു പറയുന്നു. ഭർത്താവ് സുധി തന്നെ മോഡേൺ വസ്ത്രങ്ങൾ വാങ്ങി തരുമായിരുന്നുവെന്നും രേണു പറയുന്നു.
എന്തുകൊണ്ടാണ് മോഡേൺ വസ്ത്രങ്ങളിൽ കൂടുതൽ പ്രത്യക്ഷപ്പെടുന്നതെന്ന് ചോദിച്ചപ്പോഴായിരുന്നു മറുപടി. ഞാൻ ഇപ്പോൾ ചെയ്യുന്ന കഥാപാത്രം മോഡേണാണ്. അതിനാലാണ് മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നത്. മുമ്പ് ഞാൻ മോഡേൺ വസ്ത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. സുധി ചേട്ടനുള്ളപ്പോഴും മോഡേൺ വസ്ത്രം ധരിക്കുമായിരുന്നു. പക്ഷെ എന്നെ അന്ന് ആർക്കും അറിയില്ലായിരുന്നു.
കിച്ചുവും സുധി ചേട്ടനും ഞാനും കൂടി കൊല്ലത്തൊക്കെ പോകുമ്പോൾ ട്രെന്റ്സിലൊക്കെ കയറും. ആ സമയത്ത് കിച്ചുവും സുധി ചേട്ടനുമാണ് എനിക്ക് ഡ്രസ് സെലക്ട് ചെയ്ത് തന്നിരുന്നത്. അവർക്ക് രണ്ടുപേർക്കും ഞാൻ മോഡേൺ ഡ്രസ് ഇടുന്നതാണ് ഇഷ്ടം. അതുകൊണ്ട് തന്നെ അത്തരം വസ്ത്രങ്ങളാണ് രണ്ടുപേരും വാങ്ങി തന്നിരുന്നത്. മുമ്പും ഞാൻ മോഡേൺ വസ്ത്രം ധരിക്കുമായിരുന്നു.
ആദ്യമായി ഫ്ലവേഴ്സിലെ സ്റ്റാർ മാജിക്കിൽ ഞാനും കിച്ചുവും റിഥപ്പനും എല്ലാം കൂടി സുധി ചേട്ടനൊപ്പം വന്ന ഒരു എപ്പിസോഡുണ്ട്. എന്തായാലും നീ ഷോയിലേക്ക് വരികയല്ലേ... അതുകൊണ്ട് മോഡേൺ വേണ്ട ചുരിദാറിട്ട് വന്നാൽ മതിയെന്ന് പറഞ്ഞു. അതുകൊണ്ടാണ് അന്ന് ചുരിദാറൊക്കെയിട്ട് സാധാരണ രീതിയിൽ മുടിയൊക്കെ കെട്ടി വന്നത്.
അന്നേ ഞാൻ മോഡേൺ ഡ്രസ് ഇട്ട് ചെന്നിരുന്നുവെങ്കിൽ ലോകർ മനസിലാക്കിയേനെ ഞാൻ മോഡേൺ ഡ്രസ് ഇടുന്ന ആളാണെന്ന്. അന്ന് മോഡേൺ വസ്ത്രം ഇടാതിരുന്നത് മണ്ടത്തരമായിപ്പോയി. എല്ലാവരുടേയും വിചാരം സുധി ചേട്ടൻ മരിച്ചശേഷമാണ് ഞാൻ മോഡേൺ ഡ്രസ് ഇടാൻ തുടങ്ങിയത് എന്നാണെന്നും രേണു പറയുന്നു. സൗന്ദര്യ വർധക വസ്തുക്കളെ കുറിച്ച് കൂടുതൽ മനസിലാക്കി തുടങ്ങിയതും അടുത്തിടെയാണെന്ന് രേണു പറയുന്നു.
ബിഗ് ബോസിൽ വെച്ച് മേക്കപ്പ് കിറ്റ് എല്ലാവർക്കും കിട്ടിയ ദിവസം ഡോ. ബിന്നി കളറില്ലാത്ത പൗഡർ ഇടുന്നത് കണ്ടു. ഇത് എന്ത് പൗഡറാണെന്ന് ഞാൻ അവളോട് തിരക്കി. അപ്പോഴാണ് അവൾ പറഞ്ഞത് അത് ബനാന പൗഡറാണെന്ന്. അത് ഉപയോഗിച്ചാൽ നല്ല ഭംഗി വരുമെന്നും പറഞ്ഞു. ബനാന പൗഡർ എന്നൊരു പൗഡറുണ്ടെന്ന് ഞാൻ ആദ്യമായി കേൾക്കുന്നത് ഡോ. ബിന്നിയുടെ വായിൽ നിന്നാണെന്നും രേണു പറയുന്നു.
മാസത്തിലെ ഒട്ടുമിക്ക ദിവസങ്ങളിലും ജോലിയുമായി ബന്ധപ്പെട്ട് പലയിടങ്ങളിൽ ആയതിനാൽ കൃത്യമായി വിശ്രമിക്കാൻ പോലും സമയം കിട്ടാറില്ലെന്നും അതിനാൽ പാചകം പോലുള്ളവയ്ക്ക് താൻ തുനിയാറില്ലെന്നും രേണു പറയുന്നു. ഒന്നോ രണ്ടോ ദിവസമാണ് ഞാൻ വീട്ടിൽ നിൽക്കുന്നത്. ഈ ഓട്ടവും യാത്രയുമാണല്ലോ. ബസ്സിലും ട്രെയിനിലുമെല്ലാമാണ് എന്റെ യാത്രകൾ. ബുക്ക് ചെയ്താണ് യാത്രയെങ്കിലും നല്ല ക്ഷീണമുണ്ടാകും.
വീട്ടിലേക്ക് രണ്ട് ദിവസത്തേക്ക് പോകുന്നത് തന്നെ റെസ്റ്റ് എടുക്കാനാണ്. പുറത്ത് കൊണ്ടുപോകാനൊക്കെ പറഞ്ഞുകൊണ്ട് പിള്ളേരും എന്നെ ഉറക്കില്ല. അതുകൊണ്ട് തന്നെ നിങ്ങൾ പറയൂ... ആ ചെറിയ സമയത്ത് ഞാൻ പാചകം ചെയ്യണോ അതോ റെസ്റ്റ് എടുക്കണോ? എന്നാണ് രേണു ചോദിച്ചത്.
Renu Sudhi life, change in dress, criticism



































