Dec 24, 2025 02:10 PM

( https://moviemax.in/) 'വെള്ളേപ്പം' എന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം പുറത്ത്. 'ആ നല്ല നാൾ ഇനി തുടരുമോ' എന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. ബറോക് സിനിമാസിന് വേണ്ടി ജിൻസ് തോമസ്, ദ്വാരക് ഉദയശങ്കർ എന്നിവർ നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവീൺ രാജ് പൂക്കാടൻ ആണ്.

എറിക് ജോൺസന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസന് ഒപ്പം എമി എഡ്വിൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികൾ ദിനു മോഹൻ. പുത്തൻ പള്ളിയുടെ പശ്ചാത്തലത്തിൽ പ്രണയത്തിന്റെയും സൗഹൃദങ്ങളുടെയും കഥ പറയുന്ന ചിത്രം ഒറിജിനൽ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്.

വളരെ കാലങ്ങൾക്ക് ശേഷം എസ്.പി. വെങ്കിടേഷ് പശ്ചാത്തല സംഗീതം ഒരുക്കുന്ന ചിത്രമാണ് 'വെള്ളേപ്പം'. വിജയ് യേശുദാസിന്റെ ആലാപനത്തിൽ ഒരു ഗാനവും ചിത്രത്തിൽ ഉണ്ട്. ലീല എൽ ഗിരീഷ് കുട്ടൻ ഉൾപ്പെടെ മൂന്ന് സംഗീത സംവിധായകർ ആണ് ചിത്രത്തിൽ ഉള്ളത്.

അക്ഷയ് രാധാകൃഷ്ണൻ, ഷൈൻ ടോം ചാക്കോ, നൂറിൻ ഷെരീഫ്,റോമ, ശ്രീജിത്ത്‌ രവി, സോഹാൻ സീനലാൽ, ഫാഹിം സഫർ,സുനിൽ പറവൂർ,വൈശാഖ് വിജയൻ, അലീന ട്രീസ, ക്ഷമ കൃഷ്ണ,റോഷ്‌ന റോയ്,ഫിലിപ്പ് തൊകലൻ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഥ, തിരക്കഥ: ജീവൻ ലാൽ, ശിഹാബ് ഓങ്ങല്ലൂർ ക്യാമറ, എഡിറ്റിങ് രഞ്ജിത് ടച്ച് റിവർ. ജ്യോതിഷ് ശങ്കർ കലാസംവിധാനവും ലിബിൻ മോഹനൻ മേക്കപ്പ്,ഫിബിൻ അങ്കമാലി പ്രൊഡക്ഷൻ കൺട്രോളർ, നിവിൻ മുരളി സ്റ്റിൽസ് എന്നിവരാണ് മറ്റു സാങ്കേതിക വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്. പിആർഒ അരുൺ പൂക്കാടൻ. ചിത്രം ജനുവരി ഒൻപതിന് തിയേറ്ററുകളിൽ എത്തും.

'Velleppam', a song sung by Vineeth Sreenivasan

Next TV

Top Stories










News Roundup