തൃശൂർ: ( www.truevisionnews.com ) കൊച്ചി കോർപറേഷനിലെ അധികാരവടംവലി തുറന്നപോരിലേക്ക് നീങ്ങിയതിന് പിന്നാലെ തൃശൂരിലും യുഡിഎഫിൽ പൊട്ടിത്തെറി. നിജി ജസ്റ്റിനെ മേയറാക്കാൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ ലാലി ജെയിംസ്, സുബി ബാബു എന്നിവർക്കുവേണ്ടി മറുവിഭാഗവും രംഗത്തെത്തി.
മേയറെ തീരുമാനിക്കാൻ ഡിസിസിയെ ചുമതലപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി പാർടി യോഗം പിരിഞ്ഞത്. ഡിസിസി വൈസ് പ്രസിഡന്റാണ് നിജി ജസ്റ്റിൻ. സംസ്ഥാന, ദേശീയ നേതൃത്വവുമായി കൂടുതൽ ബന്ധവുമുണ്ട്. എന്നാൽ ദീർഘകാലമായി കൗൺസിലർമാരായി പ്രവർത്തിക്കുന്ന ലാലി ജെയിംസ്, സുബി ബാബു എന്നിവരെ തഴയാനുള്ള നേതൃത്വത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
കൊച്ചിയിലേത് പോലെ ടേം വ്യവസ്ഥയിൽ മേയർ സ്ഥാനം പങ്കിടാനും സാധ്യതയുണ്ട്. കൊച്ചി കോർപറേഷനിൽ രണ്ടരവർഷം വീതം എ, ഐ ഗ്രൂപ്പുകൾ ഉഴം അനുസരിച്ച് മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ വഹിക്കാനാണ് ഡിസിസി തീരുമാനിച്ചത്.
After Kochi dispute in UDF over the post of mayor in Thrissur too

































