നടിയെ ആക്രമിച്ചത് ഭൂമി ഇടപാടിന്റെ പേരിലോ? ദിലീപ് മാത്രമല്ല, പിന്നിൽ ആ 'മാഡം' ഉണ്ട്! ദിലീപിനെ ചൊടിപ്പിച്ചത് അതിജീവിതയുടെ ആ നിലപാട്

നടിയെ ആക്രമിച്ചത് ഭൂമി ഇടപാടിന്റെ പേരിലോ? ദിലീപ് മാത്രമല്ല, പിന്നിൽ ആ 'മാഡം' ഉണ്ട്! ദിലീപിനെ ചൊടിപ്പിച്ചത് അതിജീവിതയുടെ ആ നിലപാട്
Dec 24, 2025 01:42 PM | By Athira V

( https://moviemax.in/) നടിയെ ആക്രമിച്ചതിന് പിന്നിൽ ദിലീപ് നടത്തിയ ഗൂഢാലോചനയാണെന്നാണ് ആരോപണം. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം ദിലീപിന്റെ മുൻഭാര്യ മഞ്ജുവിനെ അറിയിച്ചതിലുള്ള വൈരാഗ്യമാണ് അതിജീവിതയോടെ ഉണ്ടായതെന്നാണ് കേസിലെ പ്രധാന വാദം.

ദിലീപിന് കാവ്യ പലപ്പോഴായി അയച്ച ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതായി കേസിന്റെ വിധി പകർപ്പിലും പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ​ഗൂഢാലോചന സാധ്യത ആദ്യം സംശയിച്ചതും പരസ്യമായി പറഞ്ഞതും മഞ്ജു വാര്യർ തന്നെയാണ്.

പിന്നാലെയാണ് കേസ് നടനിലേക്ക് തിരിഞ്ഞതും അറസ്റ്റ് ചെയ്യപ്പെട്ടതും. ദിലീപ്-കാവ്യ ബന്ധം മഞ്ജു വാര്യർ അറിഞ്ഞത് മാത്രമല്ല അതിജീവിതയുമായി ബന്ധപ്പെട്ട് ദിലീപിന് ബിനാമി ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും പറയുകയാണ് സിനിമാ നിരൂപകൻ പല്ലിശ്ശേരി.

അതിജീവിതയുടെ പേരിലുണ്ടായിരുന്ന ഭൂമി കാവ്യയുടെ പേരിലേക്ക് മാറ്റാൻ ദിലീപ് ആവശ്യപ്പെട്ടപ്പോൾ അതിജീവിത വിസമ്മതിച്ചുവെന്നും അതേ തുടർന്നുണ്ടായ ഈ​ഗോയും കേസിന് പിന്നിലുണ്ടെന്നും പല്ലിശ്ശേരി ജനം ടിവിയിൽ സംസാരിക്കവെ പറഞ്ഞു. ഈ കേസിന്റെ പേരിൽ തനിക്ക് നേ​രെയും കൊലപാതക ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും പല്ലിശ്ശേരി പറഞ്ഞു.

ഭാര്യയുണ്ടായിരിക്കെ തന്നെ മറ്റൊരു സ്ത്രീയുമായി അടുത്തതുകൊണ്ട് ഉണ്ടായ കേസാണ് ഇത്. കുടുംബപ്രശ്നങ്ങളും കേസിന്റെ ഭാ​ഗമായിട്ടുണ്ട്. മഞ്ജു വാര്യർ എന്ന തന്റെ ഭാര്യയെ ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു ദിലീപ്. എന്നാൽ മഞ്ജു തന്നെ വിട്ട് പോകാൻ പാടില്ല പക്ഷെ താൻ ചെയ്യുന്ന ചില തമാശകൾ ഭാര്യ അറിയാനും പാടില്ലെന്നൊരു നിലപാട് ദിലീപിന് ഉണ്ടായിരുന്നു.

കാവ്യയുമായി ദിലീപിനുണ്ടായിരുന്ന രഹസ്യ ബന്ധം പരസ്യമായി. അങ്ങനെ ആ ബന്ധം പരസ്യമാക്കിയവരുടെ കൂട്ടത്തിൽപ്പെട്ട ഒരാളായിരുന്നു അതിജീവിത. സിനിമാരം​ഗത്ത് പലരും പലരുടേയും പേരിൽ ബിനാമി ഇടപാടുകൾ നടത്താറുണ്ട്. എയർപോട്ടിനോട് ചേർന്ന് അതിജീവിതയുടെ പേരിൽ കുറേ ഭൂമി ദിലീപ് വാങ്ങിയിട്ടുണ്ടെന്നായിരുന്നു എന്നാണ് അന്ന് എനിക്ക് കിട്ടിയ റിപ്പോർട്ട്.

ആ ഭൂമി കാവ്യയുടെ പേരിലേക്ക് എഴുതികൊടുക്കാൻ അതിജീവിതയോട് പിന്നീട് ദിലീപ് ആവശ്യപ്പെട്ടു. അതിന് അതിജീവിത സമ്മതിച്ചില്ല. മഞ്ജുവിന്റെ പേരിൽ മാത്രമെ താൻ എഴുതി നൽകൂവെന്ന് അതിജീവിത പറഞ്ഞു. അവിടെ നിന്ന് ഈ​ഗോ പ്രശ്നങ്ങളുണ്ടായി. ക്വട്ടേഷൻ കൊടുത്തത് ദിലീപ് മാത്രമാണെന്ന് ഞാൻ പറയില്ല. അയാളുടെ കൂടെ ഒരു മാഡമുണ്ട്. ആ മാഡത്തിന് വേണ്ടിയാണ് ദിലീപ് ഇത്രയെല്ലാം ചെയ്ത് കൂട്ടിയത്.

അന്നും ഇന്നും ഇത് ഞാൻ ആവർത്തിച്ച് പറയുന്നു. എന്നെ പോലീസ് ക്ലബ്ബിലേക്ക് ചോ​ദ്യം ചെയ്യാൻ വിളിച്ചപ്പോഴും വ്യക്തമായി എല്ലാം ഞാൻ പറഞ്ഞിരുന്നു. എന്തുകൊണ്ട് ദിലീപിന്റെ പേരിൽ മാത്രം കേസ് എടുത്തു?. മാഡത്തിന്റെ പേരിൽ എന്തുകൊണ്ട് കേസ് എടുക്കുന്നില്ലെന്നും ഞാൻ ചോദിച്ചിരുന്നു. ഈ സംഭവങ്ങൾക്കുശേഷമാണ് നടിയെ ക്രൂരമായി ആക്രമിച്ചത്.

കേസ് തേഞ്ഞ് മാഞ്ഞ് പോകാതിരിക്കാനാണ് ഡബ്യുസിസി അം​ഗങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ച് സംസാരിച്ചത്. ഈ കേസിലെ വിശ്വാസ്യാത നഷ്ടപ്പെടാൻ കാരണം ഇപ്പോഴത്തെ ‌ജഡ്ജ്മെന്റ് തന്നെയാണ്. തുടക്കം മുതൽ ഈ ജഡ്ജിയെ കുറിച്ച് ഒരു തെറ്റായധാരണയുണ്ടായിരുന്നു. വിധി വരും മുമ്പ് രണ്ട് തവണ ജഡ്ജിയെ മാറ്റണമെന്ന ആവശ്യം അതിജീവിത തന്നെ ഉയർത്തിയിരുന്നു

ഇത് ആ​ദ്യത്തെ വിധിയില്ലേ. ഇതിന് മുകളിലും കോടതിയുണ്ട്. നീതിന്യായ വ്യവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നു. ഈ കേസിന്റെ പേരിൽ എനിക്ക് നേ​രെയും കൊലപാതക ശ്രമങ്ങൾ അടക്കം നടന്നിട്ടുണ്ടെന്നും പല്ലിശ്ശേരി പറഞ്ഞു.


Actress attack case, Dileep's long-term land deal, Kavya-Dileep relationship, Manju's enmity after learning about Dileep's relationship

Next TV

Related Stories
'ആ നല്ല നാൾ ഇനി തുടരുമോ....'; പ്രണയവും വിരഹവും നിറച്ച് വെള്ളേപ്പം, വിനീത് ശ്രീനിവാസൻ ഗാനം പുറത്ത്

Dec 24, 2025 02:10 PM

'ആ നല്ല നാൾ ഇനി തുടരുമോ....'; പ്രണയവും വിരഹവും നിറച്ച് വെള്ളേപ്പം, വിനീത് ശ്രീനിവാസൻ ഗാനം പുറത്ത്

'വെള്ളേപ്പം' , വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം, 'ആ നല്ല നാൾ ഇനി...

Read More >>
ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയറ്ററുകളിൽ

Dec 24, 2025 01:54 PM

ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയറ്ററുകളിൽ

വൃഷഭ,ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം,നാളെ മുതൽ...

Read More >>
ചിരിയുടെ പര്യായത്തിന് മുൻപിൻ... ശ്രീനിവാസൻ അന്ത്യവിശ്രമം കൊള്ളുന്ന 'പാലാഴി'യിൽ പുഷ്പാർച്ചനയുമായി സുരേഷ് ഗോപി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

Dec 24, 2025 12:00 PM

ചിരിയുടെ പര്യായത്തിന് മുൻപിൻ... ശ്രീനിവാസൻ അന്ത്യവിശ്രമം കൊള്ളുന്ന 'പാലാഴി'യിൽ പുഷ്പാർച്ചനയുമായി സുരേഷ് ഗോപി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

ശ്രീനിവാസൻ അന്ത്യവിശ്രമം കൊള്ളുന്ന പാലാഴി, പുഷ്പാർച്ചനയുമായി സുരേഷ് ഗോപി, കുടുംബാംഗങ്ങളെ...

Read More >>
കംബാക്കിന് റെഡിയായി നിവിൻ പോളി! ഫൺ വൈബിൽ 'വെള്ളാരതാരം';  സർവ്വം മായ റിലീസ് നാളെ

Dec 24, 2025 08:33 AM

കംബാക്കിന് റെഡിയായി നിവിൻ പോളി! ഫൺ വൈബിൽ 'വെള്ളാരതാരം'; സർവ്വം മായ റിലീസ് നാളെ

സർവ്വം മായ , നിവിൻ പോളി- അജു വർഗീസ് ചിത്രം , 'വെള്ളാരതാരം'...

Read More >>
Top Stories










News Roundup