ആരാധനയോ അതോ അതിക്രമമോ? ആൾക്കൂട്ടത്തിൽ കുടിങ്ങി താരം; നിധിക്ക് പിന്നാലെ സമാന്തയ്ക്ക് നേരെയും അതിക്രമം

ആരാധനയോ അതോ അതിക്രമമോ?  ആൾക്കൂട്ടത്തിൽ കുടിങ്ങി താരം; നിധിക്ക് പിന്നാലെ സമാന്തയ്ക്ക് നേരെയും അതിക്രമം
Dec 24, 2025 01:56 PM | By Athira V

( https://moviemax.in/)  തെന്നിന്ത്യൻ സിനിമാലോകത്തെ വനിതാ താരങ്ങളുടെ സുരക്ഷ വീണ്ടും ആശങ്കയിലാകുന്നു. പ്രഭാസ് ചിത്രം 'രാജാസാബി'ന്റെ ഓഡിയോ ലോഞ്ചിനിടെ നായിക നിധി അഗർവാളിന് നേരെയുണ്ടായ മോശം പെരുമാറ്റത്തിന് പിന്നാലെ, സമാനമായ അവസ്ഥയിൽ നടി സമാന്തയും കുടുങ്ങി.

ഹൈദരാബാദിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് സമാന്തയ്ക്ക് നേരെ ആരാധകർ ഇരച്ചെത്തിയത്.പരിപാടി കഴിഞ്ഞ് തിരികെ കാറിലേക്ക് നടക്കുകയായിരുന്ന സമാന്തയെ ആരാധകർ വളയുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലും തള്ളിമാറ്റി ആൾക്കൂട്ടം നടിക്കരികിലേക്ക് ഇരച്ചെത്തി. അക്രമാസക്തമായ തിരക്കിനിടയിലും സമാന്ത സംയമനം പാലിക്കുകയും ആരാധകരെ നോക്കി പുഞ്ചിരിക്കുകയും ചെയ്തുവെങ്കിലും, സുരക്ഷാ ജീവനക്കാർ ഏറെ പണിപ്പെട്ടാണ് താരത്തെ സുരക്ഷിതമായി വാഹനത്തിൽ എത്തിച്ചത്.

കഴിഞ്ഞ ദിവസം 'രാജാസാബ്' ചടങ്ങിനിടെ നിധി അഗർവാളിന് നേരെയും സമാനമായ അതിക്രമം നടന്നിരുന്നു. ആൾക്കൂട്ടത്തിനിടയിൽ അസ്വസ്ഥയായി കാറിൽ കയറി രക്ഷപ്പെടുന്ന നിധിയുടെ ദൃശ്യങ്ങൾ വലിയ ചർച്ചയായിരുന്നു.

ഉയരുന്ന വിമർശനങ്ങൾ: വനിതാ താരങ്ങൾ പൊതുപരിപാടികളിൽ എത്തുമ്പോൾ നേരിടുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ആരാധനയുടെ പേരിൽ കാണിക്കുന്ന ഇത്തരം പ്രവർത്തികൾ അതിർവരമ്പുകൾ ലംഘിക്കുന്നതാണെന്നും സെലിബ്രിറ്റികളുടെ സുരക്ഷ ഉറപ്പാക്കാൻ സംഘാടകർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആവശ്യമുയരുന്നു.


Film actresses' special features, safety of female stars, actress Samantha

Next TV

Related Stories
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories










News Roundup