( http://truevisionnews.com/) തിരുവനന്തപുരത്ത് ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ ഒരു പ്രതിയെക്കൂടി പിടികൂടി പൊലീസ്.
വലിയവിള സ്വദേശി സതീഷ് ശ്രാവനാണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയാണ് സതീഷ് ശ്രാവൻ. ഇതോടെ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. ഇനി രണ്ട് പ്രതികളെയാണ് കണ്ടെത്താൻ ഉള്ളത്.
അതേ സമയം ഇയാൾക്കെതിരെ 2019 ലും 2021 ലും കാപ്പ നിയമനടപടി ചുമത്തിയിട്ടുള്ളതാണെന്നും പോലീസ് അറിയിച്ചു.
Case of assaulting a householder: Another absconding accused arrested


































