ക്രൈസ്തവർക്കും ക്രിസ്തുമസ് ആഘോഷങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണം- സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ

ക്രൈസ്തവർക്കും ക്രിസ്തുമസ് ആഘോഷങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണം- സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ
Dec 24, 2025 02:02 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവരെയും ക്രിസ്തുമസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും ഭീഷണികളും നാൾക്കുനാൾ വർദ്ധിച്ചുവരുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ.

ഇത്തരം അതിക്രമങ്ങൾക്കും തടസ്സപ്പെടുത്തലുകൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും രാജ്യത്തെ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികൾ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു.

മതത്തിന്റെ പേരിൽ അക്രമം പ്രചരിപ്പിക്കുന്നവർക്കും അസഹിഷ്ണുത വളർത്തുന്നവർക്കുമെതിരെ സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിക്കണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഡൽഹി, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ മതാചാര പ്രകാരമുള്ള പ്രാർത്ഥനകൾ നടത്തുന്നതിനോ, ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട സാധനസാമഗ്രികൾ വിൽപ്പന നടത്തുന്നതിനോ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് രാജ്യത്തെ പലഭാഗങ്ങളിലും നടന്നുവരുന്നത്. ഇതൊരു മതേതര രാജ്യത്തിന് അനുഗുണമല്ല. ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്നും അക്രമകാരികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് സർക്കാരുകളോട് ആവശ്യപ്പെട്ടു.

Atrocities against Christians and Christmas celebrations must end State Minority Commission

Next TV

Related Stories
'തെരഞ്ഞെടുപ്പിൽ തോറ്റ വൈരാഗ്യം': സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ മർദ്ദിച്ച കേസ്, മൂന്ന്  പേർ അറസ്റ്റിൽ

Dec 24, 2025 04:44 PM

'തെരഞ്ഞെടുപ്പിൽ തോറ്റ വൈരാഗ്യം': സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ മർദ്ദിച്ച കേസ്, മൂന്ന് പേർ അറസ്റ്റിൽ

സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ മർദ്ദിച്ച കേസ്; സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ മൂന്ന് പേർ...

Read More >>
അധികാരവടംവലി....! കൊച്ചിക്ക് പിന്നാലെ തൃശൂരിലും മേയർ സ്ഥാനത്തിന്റെ പേരിൽ യുഡിഎഫിൽ തർക്കം

Dec 24, 2025 04:33 PM

അധികാരവടംവലി....! കൊച്ചിക്ക് പിന്നാലെ തൃശൂരിലും മേയർ സ്ഥാനത്തിന്റെ പേരിൽ യുഡിഎഫിൽ തർക്കം

തൃശൂരിലും യുഡിഎഫിൽ പൊട്ടിത്തെറി ,തൃശൂർ മേയർ,ലാലി ജെയിംസ്, സുബി...

Read More >>
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിയായി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു

Dec 24, 2025 04:26 PM

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിയായി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി, വിസിയായി ഡോ. സജി ഗോപിനാഥ്...

Read More >>
തിരുവനന്തപുരം കോർപ്പറേഷനിൽ കെ എസ് ശബരീനാഥന്‍ മേയർ സ്ഥാനാര്‍ത്ഥി

Dec 24, 2025 04:16 PM

തിരുവനന്തപുരം കോർപ്പറേഷനിൽ കെ എസ് ശബരീനാഥന്‍ മേയർ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം കോർപ്പറേഷനിൽ കെ എസ് ശബരീനാഥന്‍ മേയർ...

Read More >>
  ഗൃഹനാഥനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഒളിവിൽ കഴിഞ്ഞ ഒരു പ്രതിയെക്കൂടി പിടികൂടി

Dec 24, 2025 04:12 PM

ഗൃഹനാഥനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഒളിവിൽ കഴിഞ്ഞ ഒരു പ്രതിയെക്കൂടി പിടികൂടി

ഗൃഹനാഥനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഒളിവിൽ കഴിഞ്ഞ ഒരു പ്രതിയെക്കൂടി...

Read More >>
 എട്ട് മാസം ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; കോഴിക്കോട് യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു

Dec 24, 2025 03:53 PM

എട്ട് മാസം ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; കോഴിക്കോട് യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു

കോഴിക്കോട് കോടഞ്ചേരിയിൽ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു, ...

Read More >>
Top Stories