ശബരിമല സ്വർണക്കൊള്ള: എൻ. വിജയകുമാറിനെയും കെ. പി ശങ്കരദാസിനെയും വീണ്ടും ചോദ്യം ചെയ്യും

 ശബരിമല സ്വർണക്കൊള്ള: എൻ. വിജയകുമാറിനെയും കെ. പി ശങ്കരദാസിനെയും വീണ്ടും ചോദ്യം ചെയ്യും
Nov 22, 2025 07:52 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാറിനെയും കെ. പി ശങ്കരദാസിനെയും പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകും.

കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്ത് വിടുന്നതിന് എ. പത്മകുമാർ ആദ്യം ഇടപെടൽ നടത്തിയത് ഇവർ കൂടി അംഗങ്ങളായ ബോർഡിലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് അപേക്ഷ നൽകട്ടെ എന്നതായിരുന്നു അന്ന് എൻ. വിജയകുമാറും കെ. പി ശങ്കരദാസും എടുത്ത നിലപാട്.

നേരത്തെ ഇവര് രണ്ടുപേരെയും അന്വേഷണസംഘം പ്രാഥമിക ചോദ്യം ചെയ്യൽ നടത്തിയിരുന്നു. സ്വർണ്ണകൊള്ളയിൽ എ. പത്മകുമാറിന്റെ പങ്ക് സ്ഥിരീകരിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് കാര്യത്തിൽ വ്യക്തത വരുത്താനായി ഇരുവരെയും വിളിപ്പിക്കുക.

എ. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. എൻ. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പത്മകുമാറിന്റെ വീട്ടിൽ റെയ്ഡ്. ആറന്മുളയിലെ വീട്ടിലാണ് എസ്‌ഐടി സംഘം റെയ്ഡ് നടത്തുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രത്യേക അന്വേണസംഘം പത്മകുമാറിന്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്. പരിശോധന തുടരുകയാണ്.


Sabarimala gold theft: NVijayakumar and KPShankaradas to be questioned again

Next TV

Related Stories
യുവ അഭിഭാഷകനെ വധിക്കാൻ ശ്രമമെന്ന് പരാതി; കേസെടുത്ത് പൊലീസ്

Nov 21, 2025 10:17 PM

യുവ അഭിഭാഷകനെ വധിക്കാൻ ശ്രമമെന്ന് പരാതി; കേസെടുത്ത് പൊലീസ്

അഭിഭാഷകനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം...

Read More >>
Top Stories