ജാഗ്രത ...: കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴ, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ജാഗ്രത ...:  കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴ, നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Nov 22, 2025 06:56 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് രാത്രിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതാണ് ശക്തമായ മഴയ്ക്ക് കാരണം.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (21/11/2025) മുതൽ 24/11/2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

Rain warning in Kerala

Next TV

Related Stories
 ശബരിമല സ്വർണക്കൊള്ള: എൻ. വിജയകുമാറിനെയും കെ. പി ശങ്കരദാസിനെയും വീണ്ടും ചോദ്യം ചെയ്യും

Nov 22, 2025 07:52 AM

ശബരിമല സ്വർണക്കൊള്ള: എൻ. വിജയകുമാറിനെയും കെ. പി ശങ്കരദാസിനെയും വീണ്ടും ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ള: എൻ. വിജയകുമാറിനെയും കെ. പി ശങ്കരദാസിനെയും വീണ്ടും ചോദ്യം...

Read More >>
യുവ അഭിഭാഷകനെ വധിക്കാൻ ശ്രമമെന്ന് പരാതി; കേസെടുത്ത് പൊലീസ്

Nov 21, 2025 10:17 PM

യുവ അഭിഭാഷകനെ വധിക്കാൻ ശ്രമമെന്ന് പരാതി; കേസെടുത്ത് പൊലീസ്

അഭിഭാഷകനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം...

Read More >>
Top Stories










News Roundup