( moviemax.in ) രേണു സുധിയെ പിന്തുണച്ചവർ പോലും എതിർത്ത് സംസാരിക്കുന്ന സാഹചര്യമാണിപ്പോൾ. രേണുവിന് തുടക്കത്തിൽ സെെബർ ആക്രമണം വന്നപ്പോൾ പിന്തുണച്ച വ്യക്തിയാണ് നിമിഷ ബിജോ. ഇവർ ഒരുമിച്ച് മീഡിയക്ക് മുന്നിൽ സംസാരിച്ചതാണ്. എന്നാൽ ഇന്ന് നിമിഷയും രേണുവിനെ എതിർത്ത് സംസാരിക്കുന്നു. രേണുവിന്റെ പല പരാമർശങ്ങളോടും നിമിഷയ്ക്ക് വിയോജിപ്പുണ്ട്. കൊല്ലം സുധിയും രേണു സുധിയുമായി തനിക്കുള്ള പരിചയത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നിമിഷ ബിജോ.
സുധി ചേട്ടനും ഞാനും ടമാർ പഠാർ എന്ന ഷോയിലെ ഗ്രൂപ്പിലുണ്ടായിരുന്നു. കുട്ടാ എന്നേ പുള്ളി വിളിക്കൂ. വിളിച്ച് സംസാരിക്കാറില്ലായിരുന്നു. വാട്സാപ്പിൽ മെസേജ് അയക്കും. ഒരിക്കൽ മോന് വയ്യ, നീ കുറച്ച് പെെസ തന്ന് സഹായിക്കണം എന്ന് പറഞ്ഞു. പെെസ ഇല്ലെന്ന് പറഞ്ഞപ്പോൾ നീ മാത്രം പറയല്ലേ എന്നാണ് പുള്ളി എന്നോട് പറഞ്ഞത്. ചെറിയ തുക ഇട്ട് കൊടുത്തു.
ഒരാഴ്ച കഴിഞ്ഞ് തിരിച്ച് തരാമെന്ന് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് കൊടുത്തതിന്റെ പകുതി പെെസ എനിക്ക് തിരിച്ച് തന്നു. ഇപ്പോൾ നിനക്ക് പെെസ ഇട്ട് തരാം, നീ എനിക്ക് കുറച്ച് പെെസ കൂടി തരണമെന്ന് സുധി ചേട്ടൻ പറഞ്ഞു. രേണുവിന്റെ കയ്യിൽ ഫോൺ കൊടുത്തു. കുഞ്ഞിന് പനിയാണ് ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പെെസയില്ല, നീ എങ്ങനെയെങ്കിലും പെെസ തരണം എന്ന് പറഞ്ഞു. എന്താടാ ഇങ്ങനെ ചോദിക്കുന്നത്, ആകെപ്പാടെ ഞാനും പെട്ടിരിക്കുകയാണെന്ന് പറഞ്ഞു. കരഞ്ഞ ഫീൽ വന്നു. കൊച്ചിന് വേണ്ടി എന്ന് പറയുമ്പോൾ അവിടെ ഞാൻ അലിഞ്ഞ് പോയി. പെെസ ഇട്ട് കൊടുത്തു എന്നാണ് നിമിഷ ബിജോ പറയുന്നത്.
രേണുവിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ യൂട്യൂബ് ചാനൽ ക്രിയേറ്റ് ചെയ്ത് ആ കൊച്ചിന്റെ കൂടെ ഇരുന്ന് വീട്ടിലെ എന്തെങ്കിലും ജോലി ചെയ്യുന്ന വീഡിയോയോ കൊച്ചിനെയും കൊണ്ട് ഷോപ്പിംഗിന് പോകുന്ന വീഡിയോയോ ചെയ്ത് പത്ത് പെെസ ഉണ്ടാക്കാനേ നോക്കൂ. അഭിനയത്തോട് അത്ര വലിയ ആക്രാന്തം പിടിച്ച ആളല്ല ഞാൻ. നല്ല വർക്ക് വന്നാൽ ഞാൻ ചെയ്യുമെന്നേയുള്ളൂ. ഇഷ്ടം പോലെ സിനിമകളും സിനിമകളും വന്നിട്ടുണ്ട്. പക്ഷെ വേണ്ടെന്ന് വെച്ചു. ഞാൻ എന്റെ കുടുംബത്തിന് കൊടുക്കുന്ന വാല്യുവുണ്ട്. എന്നിട്ടും എനിക്ക് തെറി വിളിയോട് തെറി വിളിയാണെന്നും നിമിഷ ബിജോ പറയുന്നു.
കൊല്ലം സുധിക്ക് വ്യാപക വിമർശനമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നത്. ഒട്ടനവധി പേരാേടാണ് സുധി പണം ചോദിച്ചിരിക്കുന്നത്. ഭാര്യ രേണുവിനെയും ഇതിലേക്ക് വലിച്ചിഴച്ചു. കൊല്ലം സുധി ഉണ്ടായിരുന്നപ്പോൾ പട്ടിണിയും പ്രാരാബ്ദവും ആയിരുന്ന രേണു ഇന്നാണ് നല്ല രീതിയിൽ ജീവിക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്.
nimisha bijo shares experience with kollam sudhi