അഹാനയ്ക്ക് കെയറിങ് ആണ് കൂടുതൽ, ഇഷാനിക്കും ഹൻസികയ്ക്കും എക്സൈറ്റ്മെന്റ് ആണ്; നിയോമിന്റെ വിശേഷങ്ങളുമായി ദിയ കൃഷ്ണ

അഹാനയ്ക്ക് കെയറിങ് ആണ് കൂടുതൽ, ഇഷാനിക്കും ഹൻസികയ്ക്കും എക്സൈറ്റ്മെന്റ് ആണ്; നിയോമിന്റെ വിശേഷങ്ങളുമായി ദിയ കൃഷ്ണ
Jul 28, 2025 04:26 PM | By Anjali M T

(moviemax.in) സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായ പ്രസവ വീഡിയോ ആയിരുന്നു ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്ണയുടേത്. നിയോം എന്നാണ് ദിയ മകന് പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് വീട്ടിൽ വിളിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. പ്രസവത്തിനു മുൻപും ശേഷവും ഉള്ള കാര്യങ്ങളെല്ലാം ദിയ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഓമിയെക്കുറിച്ചും ഓമിയുടെ വരവിനു ശേഷം വീട്ടിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ദിയ. ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

സഹോദരിമാരിൽ ആരാണ് ഓമിയെ ഏറ്റവും കൂടുതൽ കെയർ ചെയ്യുന്നത് എന്ന ചോദ്യത്തിന് എല്ലാവർക്കും ഒരുപോലെ അവനെ എടുക്കാനും കളിപ്പിക്കാനും കൂടെയിരിക്കാനുമൊക്കെ ഇഷ്ടമാണെന്നായിരുന്നു ദിയയുടെ മറുപടി. ''അമ്മുവിനായാലും (അഹാന) ഇഷാനിക്കായാലും ഹൻസികയ്ക്കായാലും ഓമിയെ എടുക്കാനും അവന്റെ കൂടെ ഇരിക്കാനുമൊക്കെ വലിയ ഇഷ്ടമാണ്. ഞാൻ ഒന്ന് എടുത്തോട്ടെ എന്ന് എല്ലാവരും വന്ന് ചോദിക്കും. കൂടുതൽ കെയർ ചെയ്യുന്നത് ചിലപ്പോൾ അമ്മു ആകാം.

കാരണം അമ്മു എന്നേക്കാൾ മൂത്തതാണല്ലോ, അതിന്റെ പക്വതയുമുണ്ട്. അവനെ കുളിപ്പിക്കുന്നതു കാണണം, അവന്റെ ഫോട്ടോ എടുക്കണം എന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറയും. ബാക്കി രണ്ടു പേർക്കും കെയറിങ്ങിനേക്കാൾ എക്സൈറ്റ്മെന്റ് ആണ്. അവർ എന്നെക്കാൾ ഇളയതായതു കൊണ്ടായിരിക്കും'',എന്ന് ദിയ പറഞ്ഞു.

തനിക്കു ചുറ്റും തന്നെ സ്നേഹിക്കുകയും കൂടെ നിൽക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരുപാടു പേർ ഉള്ളതുകൊണ്ട് പ്രസവത്തിനു ശേഷം ഡിപ്രഷനിലേക്കൊന്നും പോയില്ലെന്ന് ദിയ കഴിഞ്ഞ ദിവസം വ്ളോഗിൽ പറഞ്ഞിരുന്നു. ''രാത്രിയിൽ ഉറങ്ങാൻ കഴിയാറില്ല. ബേബി ഉറങ്ങുമ്പോൾ ആണ് എന്റെയും ഉറക്കം. ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ എനിക്ക് നല്ല വേദന ആയിരുന്നു, ഇരിക്കാൻ പോലും കഴിയാതെയായിരുന്നു. ആറോളം സ്റ്റിച്ചുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ശരിയായി'', എന്നും ദിയ പറഞ്ഞിരുന്നു.

Diya Krishna with the details of her baby Neom

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall