പ്രൊഫഷനും വ്യക്തിജീവിതവും വേറെ; എല്ലാത്തിനും ഒരു ലിമിറ്റ് വേണം, ദുരനുഭവം തുറന്നുപറഞ്ഞ് നിഷാ സാരംഗ്

 പ്രൊഫഷനും വ്യക്തിജീവിതവും വേറെ; എല്ലാത്തിനും ഒരു ലിമിറ്റ് വേണം, ദുരനുഭവം തുറന്നുപറഞ്ഞ് നിഷാ സാരംഗ്
Jul 25, 2025 12:56 PM | By Anjali M T

(moviemax.in) ആരാധകരേറെയുള്ള ടെലിവിഷൻ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ചില വിവാദങ്ങളെത്തുടർന്ന് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നിഷ സാരംഗ് കുറച്ചു നാളുകളായി പരമ്പരയിൽ നിന്നും വിട്ടുനിൽക്കുകയാണ്. സീരിയൽ ലൊക്കേഷനിൽ നിന്നും മാറിനിന്നതിനു ശേഷം തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഒരു മാസത്തോളം താൻ ആശുപത്രിയിൽ ആയിരുന്നു എന്നും ഡിപ്രഷനിലേക്കു വരെ പോയെന്നും നിഷ തുറന്ന് പറയുന്നുണ്ട്.

''ഉപ്പും മുളകിൽ നിന്നും പോന്നതിനു ശേഷം ഒരു മാസം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ചെയ്യാനുള്ള സിനിമകൾ ചെയ്തതിനു ശേഷമാണ് ആശുപത്രിയിൽ അഡ്മിറ്റായത്. കാരണം, അതിനുശേഷം ബെഡ് റെസ്റ്റും വേണമായിരുന്നു. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ മാത്രമെ പറ്റുമായിരുന്നുള്ളു. കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നു. ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അതുകഴിഞ്ഞ് ഡിപ്രഷനിലേക്കു വരെ പോയി. ഒന്നൊന്നര മാസത്തോളം കൗൺസിലിങും മറ്റുമായിരുന്നു. കഴിഞ്ഞ ദിവസം ഒരു യുട്യൂബർ എന്നെ കുറിച്ച് പറയുന്നത് കേട്ടു, ഇവർക്ക് വല്ല പാത്രം കഴുകിയോ ഹോട്ടലോ മറ്റോ ഇട്ട് ജീവിച്ചൂടെയെന്ന്. ഒരു വഴി അടഞ്ഞാൽ പല വഴികൾ വേറെ തുറന്ന് കിട്ടും. അതുകൊണ്ട് തന്നെ യുട്യൂബർമാർ ഇങ്ങനെയൊക്കെ പറയുന്നത് കേൾക്കുമ്പോൾ സത്യത്തിൽ ചിരിയാണ് വരുന്നത്'',എന്ന് നിഷാ സാരംഗ് പറഞ്ഞു.

ഉപ്പും മുളകിലെ ചില താരങ്ങളുമായി നല്ല അടുപ്പമുണ്ടായിരുന്നു എന്നും നിഷ പറയുന്നു. ''കുട്ടികളും ലൊക്കേഷനിൽ വരുമായിരുന്നു. അവരുടെയൊക്കെ കുടുംബം ഞങ്ങളുടെ വീട്ടിലും വരുമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരുമായും നല്ല ബന്ധമായിരുന്നു. ഇങ്ങനൊയൊക്കെ അടുപ്പം സൂക്ഷിക്കുന്നതിൽ തെറ്റില്ല. പക്ഷെ പ്രൊഫഷനും വ്യക്തിജീവിതവും വേറെ വേറെ മാറ്റി നിർത്തുന്നതാണ് നല്ലതെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. എല്ലാത്തിനും ഒരു ലിമിറ്റ് നല്ലതാണ്'', എന്നായിരുന്നു നിഷ സാരംഗിന്റെ പ്രതികരണം.



Actress Nisha Samrang opens up about her ordeal

Next TV

Related Stories
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
 എന്നെ കുറ്റം പറയുന്നവർ എന്റെ മകന്റെ സംരക്ഷണം ഏറ്റെടുക്കണം; വിമർശനങ്ങൾക്ക് മറുപടിയുമായി രേണു സുധി

Jul 20, 2025 11:19 AM

എന്നെ കുറ്റം പറയുന്നവർ എന്റെ മകന്റെ സംരക്ഷണം ഏറ്റെടുക്കണം; വിമർശനങ്ങൾക്ക് മറുപടിയുമായി രേണു സുധി

വീട് നിർമ്മിച്ച് നൽകിയതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി രേണു സുധി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall