---
title: "ഏഴിന്റെ പണി; ബിഗ്‌ബോസ് 7 പ്രഡിക്ഷൻ ലിസ്റ്റിൽ ഉള്ളവർ ഇവർ, ഇനി പതിമൂന്ന് ദിനത്തെ കാത്തിരിപ്പ് കൂടി.."
english_title: "Bigg Boss Malayalam Season 7 date has been released."
publisher: "moviemax.in"
canonical_url: "https://moviemax.in/news/303757/bigg-boss-malayalam-season-7-date-has-been-released"
published_at: "2025-07-21T11:06:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687dd1fe3c170_bb7.jpg"
keywords: []
---

# ഏഴിന്റെ പണി; ബിഗ്‌ബോസ് 7 പ്രഡിക്ഷൻ ലിസ്റ്റിൽ ഉള്ളവർ ഇവർ, ഇനി പതിമൂന്ന് ദിനത്തെ കാത്തിരിപ്പ് കൂടി..

> **Lead Summary:** **​ **ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ 7ന്റെ തീയതി പുറത്തുവന്നിരിക്കുകയാണ്. ഓ​ഗസ്റ്റ് 3ന് ഇന്ത്യൻ ടെലിവിഷൻ ചരിത്രം കണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് ആരംഭിക്കും. ബി​ഗ് ബോസ് പുതിയ സീസൺ വരുന്നുവെന്ന് അറിഞ്ഞത് മുതൽ തന്നെ സോഷ്യൽ മീഡിയ പേജുകൾ അക്ടീവ് ആകുകയും ഓരോ ദിവസവും പ്രെഡിക്ഷൻ ലിസ്റ്റുകളുമായി റിവ്യുവർമാർ രം​ഗത്തെത്തുകയും ചെയ്തിരുന്നു.

## Article Content

**​ **ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ 7ന്റെ തീയതി പുറത്തുവന്നിരിക്കുകയാണ്. ഓ​ഗസ്റ്റ് 3ന് ഇന്ത്യൻ ടെലിവിഷൻ ചരിത്രം കണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് ആരംഭിക്കും. ബി​ഗ് ബോസ് പുതിയ സീസൺ വരുന്നുവെന്ന് അറിഞ്ഞത് മുതൽ തന്നെ സോഷ്യൽ മീഡിയ പേജുകൾ അക്ടീവ് ആകുകയും ഓരോ ദിവസവും പ്രെഡിക്ഷൻ ലിസ്റ്റുകളുമായി റിവ്യുവർമാർ രം​ഗത്തെത്തുകയും ചെയ്തിരുന്നു.

മുൻ സീസണുകളിലെ പ്രെഡിക്ഷൻ ലിസ്റ്റിൽ വന്നവരും പുതിയ ആളുകളും നിലവിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നവരുമെല്ലാം ബി​ഗ് ബോസ് സീസൺ 7ന്റെ പ്രെഡിക്ഷൻ ലിസ്റ്റിൽ അകപ്പെട്ടിട്ടുണ്ട്. ഇവരിൽ ആരൊക്കെയാകും ഷോയിൽ മാറ്റുരയ്ക്കുക എന്നറിയാൻ 13 ​ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വരുന്ന പുതിയ പ്രെഡിക്ഷൻ ലിസ്റ്റുകളും ശ്രദ്ധനേടുകയാണ്. സീരിയൽ-സിനിമ- ടിവി- സോഷ്യൽമീഡിയ-എൽജിബിറ്റിക്യു തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവർ ലിസ്റ്റിലുണ്ട്. കഴിഞ്ഞ എല്ലാ ലിസ്റ്റിലും ഉണ്ടായിരുന്ന രേണു സുധി ഈ ലിസ്റ്റിലും ഉണ്ട്.

**പുതിയ പ്രെഡിക്ഷൻ ലിസ്റ്റുകൾ ഇങ്ങനെ**

അബി ശ്രീ- അഭിനേതാവ്, ഇൻഫ്ളുവൻസർ

അനുമോൾ- നടി

നെവിൻ- ഫാഷൻ മേഖല

ബിന്നി സെബാസ്റ്റ്യൻ - സീരിയൽ താരം

ആര്യൻ - അഭിനേതാവ്, മോഡൽ

അവന്തിക മോഹൻ - നടി

ജിഷിൻ മോഹൻ - നടൻ

ദീപക് മോഹൻ - സ്റ്റാൻഡ് അപ്പ് കൊമേഡിയൻ

ആദില, നൂറിൻ - ലെസ്ബിയൻ കപ്പിൾസ്

അക്ബർ ഖാൻ - ​ഗായകൻ

രേഖ രതീഷ് - നടി

രേണു സുധി - സോഷ്യൽ മീഡിയ വൈറൽ താരം

അപ്പാനി ശരത്ത് - നടൻ

ശാരിക - അവതാരക

അഞ്ജലി - മുൻ ആർജെ

ഷാനവാസ് ഷാനു - സീരിയൽ നടൻ

റോഷൻ ബഷീർ - നടൻ(ദൃശ്യം വരുൺ)

മുൻഷി രഞ്ജിത്ത് - നടൻ

### Related Links & Sources
- [Original Story Source](https://moviemax.in/news/303757/bigg-boss-malayalam-season-7-date-has-been-released)