(moviemax.in)തൻറെ ആദ്യവിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. എവിടെയും ഇതിനെപറ്റി പറയണ്ട എന്ന സുധി പറഞ്ഞത് കൊണ്ടാണ് എവിടെയും വെളിപ്പെടുത്താത്തതെന്ന് രേണു ഓൺലൈൻ മാധ്യമത്തോട് സംസാരിച്ചു .താൻ മറ്റൊരു വിവാഹം ചെയ്തിട്ടുണ്ട് . സുധിച്ചേട്ടനും ചേട്ടന്റെ വീട്ടുകാർക്കുമൊക്കെ അറിയാം. അല്ലെങ്കിൽ സ്റ്റാർ മാജിക്കിലടക്കം ഞാനത് പറയാനിരുന്നതാണ്. മുന്നിലോട്ടും പിന്നിലോട്ടുമൊക്കെ മനുഷ്യർക്ക് ജീവിതം ഉണ്ടാകും. മനുഷ്യരാണല്ലോ, അതൊന്നും ചികഞ്ഞ് പോകേണ്ട കാര്യമില്ല.
ബിനു എന്നാണ് മുൻപ് വിവാഹം കഴിച്ചയാളുടെ പേര്. ആൾക്കിപ്പോൾ വേറെ കുടുംബമുണ്ട് . ഒരു മാസം പോലും മുന്നോട്ട് പോവാത്ത ബന്ധം ആയിരുന്നു . ഔദ്യോഗികമായി രജിസ്റ്ററും ചെയ്തിട്ടില്ല. അയൽവാസികൾ കൊണ്ടുവന്ന ആലോചന ആയിരുന്നു . താത്പര്യമില്ലാതെ കഴിച്ച വിവാഹം . വേണ്ടെന്നു വെച്ചു. ആൾക്കും കുഴപ്പമില്ല, സുധിച്ചേട്ടനും കുഴപ്പമില്ല, അദ്ദേഹത്തിന്റെ വീട്ടുകാർക്കും കുഴപ്പമില്ല, പിന്നെ ആർക്കാണ് പ്രശ്നം'', എന്ന് രേണു സുധി അഭിമുഖത്തിൽ ചോദിച്ചു.
മുൻഭർത്താവ് ഒരു പാസ്റ്റർ ആയിരുന്നില്ലെന്നും രേണു പറഞ്ഞു.''പെന്തകോസ്ത് രീതിയിലുള്ള വിവാഹമായിരുന്നു നടന്നിരുന്നത് . ഈ വിശ്വാസപ്രകാരം താലികെട്ടില്ല. സുധിച്ചേട്ടനാണ് ആദ്യമായി എന്റെ കഴുത്തിൽ താലികെട്ടിയത് . അല്ലാതെ ഞാനൊരു കള്ളവും പറഞ്ഞിട്ടില്ല. ചില യുട്യൂബേഴ്സ് ആദ്യ ഭർത്താവിനെ തേടി പോയിരുന്നു. രേണു സുധിയുടെ ഭാര്യയാണ്, ഞാൻ എന്തിന് സംസാരിക്കണം എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്'', രേണു കൂട്ടിച്ചേർത്തു.
Renu Sudhi, the wife of the late Kollam Sudhi, spoke openly about her first marriage.